Food
ചാടിയ വയര്‍ കുറയ്ക്കണോ?; ഈ അഞ്ചു പാനീയങ്ങള്‍ ശീലമാക്കൂ..
അടിവയറ്റിലെ കൊഴുപ്പുരുക്കി ചാടിയ വയര്‍ കുറയ്ക്കാനിതാ അഞ്ചു പാനീയങ്ങള്‍. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഇത്തരം പാനീയങ്ങളെക്കുറിച്ചറിയൂ. ഇവ ഓരോ ദിവസവും മാറി മാറി പരീക്ഷിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ ഉപകരിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ ജീരകം രണ്ടു ഗ്ലാസ് വെള്ളത്തില്‍ രാത്രി ഇട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി ഇളം ചൂടോടെ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് കുടിയ്ക്കാം. ദഹനവും അപചയ പ്രക്രിയയും ശക്തിപ്പെടുത്തി അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ജീരകത്തിന് കഴിവുണ്ട്. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തം ഉമിനീര് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ തുടങ്ങിയ സങ്കീര്‍ണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു. ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്.
രാത്രി ഉലുവ ഇട്ടു വച്ച വെള്ളം രാവിലെ തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍ ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയാന്‍ ഏറെ നല്ലതാണെന്നു മാത്രമല്ല, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നും കൂടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഉലുവ ഏറെ നല്ലതാണ്. പ്രമേഹം കാരണം അമിതമായ തടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്. പ്രമേഹവും തടിയുമെല്ലാം ഒരു പോലെ നിയന്ത്രിയ്ക്കുന്ന ഒന്ന്. ഇത് നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കുടല് ആരോഗ്യത്തിനും നല്ലതാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന അയമോദകം മറ്റൊരു മരുന്നാണ്. ഇതിന്റെ പ്രത്യേക ഗന്ധം തന്നെ മരുന്നിന്റെ ഗുണം തരുന്നു. ഇതിട്ട വെള്ളം വെറും വയറ്റില്‍ തിളപ്പിച്ചു കുടിയ്ക്കാം. ഇതല്ലെങ്കില്‍ തലേന്ന് ഇതിട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിക്കുടിയ്ക്കാം. ഇതിലും തേനും നാരങ്ങാനീരും ചേര്‍ക്കാം. വയറിന്റെ സ്തനംഭനാവസ്ഥ മാററുന്നതിനും നല്ല ശോധനയ്ക്കും കൊഴുപ്പു കത്തിച്ചു കളയുന്നിനുമെല്ലാം തന്നെ ഇതേറെ നല്ലതാണ്.
പെരുഞ്ചീരകം തലേന്ന് വെള്ളത്തില്‍ ഇട്ടു വെച്ച് തിളപ്പിച്ച് തേനും നാരങ്ങാനീരും ചേര്‍ത്ത് വെറും വയറ്റില്‍ കുടിയ്ക്കാം. വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡുകള്‍ എന്നിങ്ങളെ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്.എന്നുള്ള പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. കൊഴുപ്പുരുക്കാനും ഏറെ ഗുണം നല്കുന്ന ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരം.
വെറുംവയറ്റില്‍ കുടിച്ചാല്‍ തടി കുറയുമെന്നു പറയുന്ന നാരങ്ങാവെള്ളം തന്നെയാണ് ഒന്ന്. ഇത് ഇളംചൂടില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ അപചയ പ്രക്രിയയും ശക്തിപ്പെടുത്തുന്നു. ഇവ രണ്ടും അടിവയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ ഗുണം നല്കുന്നു. നാരങ്ങായിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. നല്ല ശോധനയ്ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്. ഇതില്‍ ചേര്‍ക്കുന്ന തേനും ആന്റി ഓക്സിഡന്റ് ഗുണങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പു കളയുന്നതില്‍ മികച്ചതാണ്.
Food
ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.
ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.
ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര് ഉള്‍പ്പെടുന്നു.
ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില് ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.
Food
ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു
പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.
ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.
Food
മുസ്ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.
ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala24 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala1 day agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

