News
കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം
ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ ഉമിനീര്‍ക്കണങ്ങള്‍ വായുവില്‍ ലയിച്ചു ചേര്‍ന്നേക്കാം. അതിനാല്‍, മുമ്പ് സുരക്ഷിതമെന്നു കരുതിയിരുന്ന അകലം പോലും രോഗവ്യാപനത്തെ തടയുമെന്നു കരുതാനാകില്ല.
ആറടി അകലെന്ന സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടും പലര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആറടിയിലും കൂടുതല്‍ അകലത്തിലേക്കു വായുവില്‍ വൈറസ് വ്യാപനം ഉണ്ടെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ കോവിഡിനെതിരെ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുള്ള നീക്കത്തിലാണ് സിഡിസി. യുഎസിലെ 34 സ്ഥലങ്ങളിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പുതിയ തലത്തിലേക്ക് കടക്കുന്നതിനാലാണ് കോവിഡ് നിര്‍ദേശങ്ങള്‍ പുതുക്കുന്നത്.
കഴിഞ്ഞ മാസം ഉണ്ടായിരുന്നതിലും അധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസ് വൈറ്റ്ഹൗസിലും പിടിമുറുക്കുന്നതിന്റെ ലക്ഷണങ്ങളും കാണുന്നുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലാണ് രോഗം പടരുന്നതില്‍ വര്‍ധനയുണ്ടാകുന്നതെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു.
kerala
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.
അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.
മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.
പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
kerala
വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍
ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
News
സമാധാന നീക്കത്തിനിടെ യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം
അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ റഷ്യ ഒറ്റരാത്രികൊണ്ട് അപൂര്‍വ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി. അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്‌സ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കുകയും 3 വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെയും യൂറോപ്യന്‍ നേതാക്കളെയും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ആതിഥേയത്വം വഹിക്കും.
ഡ്രോണ്‍ ഫാക്ടറികള്‍, സ്റ്റോറേജ് ഡിപ്പോകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, യുക്രേനിയന്‍ സൈനികര്‍ ഒത്തുകൂടിയ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ യുക്രേനിയന്‍ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ സംരംഭങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നത് റഷ്യ ആവര്‍ത്തിച്ച് നിഷേധിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള പുടിന്റെ പ്രതിബദ്ധതയെ ട്രംപ് കഴിഞ്ഞ മാസം ചോദ്യം ചെയ്തു.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി