kerala
നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രിമാര്‍ 28ന് ഹാജരാകണം
2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.

തിരുവനന്തപുരം; നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി.ജലീലടക്കമുള്ള പ്രതികള്‍ ഈ മാസം 28 നു നേരിട്ടു ഹാജരാകണമെന്നു കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നതാണ് കേസ്.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തള്ളിയ കോടതി ഇന്നു മന്ത്രിമാരടക്കമുള്ള ആറു പ്രതികളോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ അവധി അപേക്ഷനല്കുകയായിരുന്നു. തുടര്‍ന്നാണ് ഈ മാസം 28 നു നേരിട്ടു ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അന്നു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. സമൂഹത്തിലെ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് നിയമം ബാധകമല്ലേ എന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കോടതി വാക്കാല്‍ ആരാഞ്ഞിരുന്നു. കേസ് കോടതിയിലെത്തിയിട്ടും ജാമ്യപേക്ഷ പോലും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എം.എല്‍.എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തികന്റോണ്മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍.
kerala
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രിയുടെ കോലവുമായി എത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടറിയേറ്റ് അനക്സ് 2 ലേക്ക് മഹിളാ കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. ഗേറ്റിന് മുകളില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശവപ്പെട്ടിയും ചുമന്നുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നത്. അപകടത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് ആരോപണം.
പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അതേസമയം, മെഡിക്കല്‍ കോളജ് അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടര്‍ ജോണ്‍ വി സാമൂവല്‍. കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകും. പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അടക്കം പരിശോധന നടത്തും.
kerala
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് വിട നല്കി നാട്. ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവര്‍ വീട്ടിലെത്തി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.
മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ ബിന്ദു കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് മരിക്കുകയായിരുന്നു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ ബിന്ദുവിനെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിശ്രുതന്‍ രംഗത്തുവന്നിരുന്നു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
സംഭവത്തില്‍ കുടുംബത്തെ വിളിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ലെന്ന് സതീശന് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംഭവത്തില്‍ കുടുംബത്തെ വിളിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയാറായില്ലെന്ന് സതീശന് പറഞ്ഞു.
യുവതിയുടെ മകള്‍ നവമിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും സതീശന് പറഞ്ഞു.
ആരോഗ്യമന്ത്രി രാജിവെക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍ക്കാരില്ലായ്മയാണെന്നും ആരോഗ്യരംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
-
kerala3 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala3 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
kerala3 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
kerala3 days ago
ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍
-
india3 days ago
ടേക്ക് ഓഫിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് താഴ്ന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്
-
kerala3 days ago
സംസ്ഥാനത്തെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു