india
താല്പര്യമില്ലെങ്കില് നിങ്ങള്‍ വോട്ട് ചെയ്യേണ്ട; അണികളോട് കയര്‍ത്ത് നിതീഷ് കുമാര്‍
നിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു

പട്ന: ബിഹാറില്‍ ജെഡിയു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അണികളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അണികളില്‍ ചിലര്‍ ലാലു യാദവ് സിന്ദാബാദ് എന്ന് മുദ്രാവാക്യം ഉയര്‍ത്തിയതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.
ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്ന ചന്ദ്രിക റായ്ക്ക് വേണ്ടി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. ലാലുവിന്റെ അടുത്ത സഹായിയായിരുന്ന ചന്ദ്രിക റായി അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്. ചന്ദ്രിക റായിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നിതീഷ് പ്രസംഗിക്കുന്നതിനിടെ സദസില്‍ നിന്ന് ലാലു യാദവ് സിന്ദാബാദ് വിളികള്‍ ഉയര്‍ന്നു.
ഇതോടെ പ്രകോപിതനായ നിതീഷ് എന്ത് വിഡ്ഢിത്തമാണ് പറയുന്നത് എന്ന് സദസ്യരോട് ചോദിച്ചു. ഇത്തരം വിഡ്ഢിത്തരം വിളിച്ചുകൂവുന്നവര്‍ കൈ ഉയര്‍ത്തൂ എന്നായി നിതീഷ് കുമാറിന്റെ അടുത്ത വാക്കുകള്‍. പിന്നാലെ അണികള്‍ ഒന്നടങ്കം നിശബ്ദരായി.
തുടര്‍ന്ന് എനിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ചെയ്യരുത്, എന്നാല്‍ ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഇവിടെയെത്തിയത്, അയാള്‍ക്കുള്ള വോട്ടുകള്‍ ഇല്ലാതാക്കരുതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
1
india
രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന
ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.
india
പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം
രാവിലെ 8.42 ന് പറ്റ്നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.
പറ്റ്ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്ട്രോള് യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
india
അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്.
അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്കി.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala3 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍