Connect with us

News

എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി അംബാനി!

ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു

Published

on

ലോകത്തെ ഏറ്റവും വലിയ രണ്ടു ടെക്‌നോളജി കമ്പനികളായ ഫെയ്‌സ്ബുക്കിന്റെയും റിലയന്‍സ് ജിയോയുടെയും മേധാവികള്‍ കഴിഞ്ഞ ദിവസം ‘ഫെയ്‌സ്ബുക് ഫ്യുവല്‍’ എന്ന പരിപാടിയില്‍ പരസ്പരം സംസാരിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗും മുകേഷ് അംബാനിയും ജിയോയും വാട്‌സാപും ഒത്തു പ്രവര്‍ത്തിക്കുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. വാട്‌സാപ്പിന് ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് ഇന്ത്യയില്‍ കോടക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും അംബാനി പറഞ്ഞു. എന്നു പറഞ്ഞാല്‍ ജിയോ ഡിജിറ്റല്‍ കണക്ടിവിറ്റി കൊണ്ടുവരുന്നു. വാട്‌സാപ് പേയിലുടെ സമ്പര്‍ക്കം പുലര്‍ത്തലും സാധ്യമാകുന്നു.

ജിയോ വാട്‌സാപ് പങ്കാളിത്തത്തെക്കുറിച്ചു കൂടാതെ, സക്കര്‍ബര്‍ഗും അംബാനിയും ഫെയ്‌സ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇറക്കിയിരിക്കുന്ന നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 9.99 ശതമാനം ഓഹരിക്കായി ഫെയ്‌സ്ബുക് 5.7 ബില്ല്യന്‍ ഡോളറാണ് നല്‍കിയിരിക്കുന്നത്. അടുത്തതായി തങ്ങള്‍ 60 ദശലക്ഷത്തോളെ വരുന്ന ഏറ്റവും ചെറിയ കടകള്‍ മുതലുള്ള ബിസിനസ് സ്ഥാപനങ്ങളെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം, ജിയോ മാര്‍ട്ടിന് കൂടുതല്‍ പ്രചാരം നല്‍കാനും ഇരു കമ്പനികളും ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.

എന്തുകൊണ്ടാണ് ഇരു കമ്പനികളും സഖ്യത്തിലായത് എന്നതിനെക്കുറിച്ചും മേധാവികള്‍ മനസ്സു തുറന്നു. ഫെയ്‌സ്ബുക് ചെറിയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ് നടക്കുന്നത്. കാരണം ഇവിടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആഗോള സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടുവരുന്ന കാര്യത്തില്‍ നല്ല റോള്‍ ഉണ്ടായിരിക്കും. അവയ്ക്കു വേണ്ട മികച്ച സജ്ജീകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. അതാണ് തങ്ങള്‍ ജിയോയുമായി സഖ്യത്തിലാകാനുള്ള ഒരു കാര്യം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഇന്റര്‍നെറ്റിലെത്തിച്ച കമ്പനിയാണ് ജിയോ. അത് വ്യവസായ സംസ്‌കാരം വളര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്.

Published

on

മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരത്തില്‍ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്. ഇന്ന് രാത്രി 8 മണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും.

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending