Connect with us

kerala

പൊലീസിനെ വിമര്‍ശിക്കുന്ന സിപിഎമ്മുകാര്‍ മറക്കരുത്; കേരളത്തിന് ഒരു ആഭ്യന്തര മന്ത്രിയുണ്ട്-അദ്ദേഹത്തിന്റെ പേര് പിണറായി വിജയന്‍ എന്നാണ്

ആഭ്യന്തരവകുപ്പില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ലോക്‌നാഥ് ബെഹ്‌റയും രമണ്‍ ശ്രീവാസ്തവയുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.

Published

on

കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം. സിപിഎം അനുഭാവികളായ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം പൊലീസിന്റെ വീഴ്ചയെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പൊലീസ് നടപടിക്കെതിരെ വലിയ പ്രബന്ധം രചിക്കുന്ന ഇവര്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന സത്യം മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പൊലീസിന്റെ അധികാര ധാര്‍ഷ്ട്യത്തെക്കുറിച്ച് പറയുന്ന ഒരു ഇടത് സഹയാത്രികനും പൊലീസിനെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പൊലീസില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്‍ എന്നതിന് കഴിഞ്ഞ നാലരവര്‍ഷത്തിനിടെ നിരവധി ഉദാഹരണങ്ങള്‍ വന്നിട്ടും പിണറായി വിജയനെ വാഴ്ത്തിപ്പാടാന്‍ മാത്രമാണ് ഇവര്‍ വായ തുറക്കുന്നത്.

ആഭ്യന്തരവകുപ്പില്‍ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത ആഭ്യന്തരമന്ത്രിയാണ് പിണറായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം ലോക്‌നാഥ് ബെഹ്‌റയും രമണ്‍ ശ്രീവാസ്തവയുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ആര്‍എസ്എസുകാര്‍ പ്രതികളായ എല്ലാ കേസിലും എളുപ്പത്തില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തി അവരെ രക്ഷപ്പെടുത്തുന്നത് നിരവധി തവണ കേരളം കണ്ടതാണ്. റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം, പാലത്തായി പീഡനം, പ്രതീഷ് വിശ്വനാഥന്റെ ആയുധപ്രദര്‍ശനം, പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയ സംഭവം തുടങ്ങി എല്ലാ കേസിലും ആര്‍എസ്എസ് അനുകൂല സമീപനമാണ് പൊലീസ് സ്വീകരിച്ചത്.

എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയായ അലനെയും താഹയേയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും കേസ് എന്‍ഐഎക്ക് കൈമാറിയതും മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. ഇതിന്റെ ജാള്യത മറയ്ക്കാന്‍ പൊലീസിനെ ഏകപക്ഷീയമായി ന്യായീകരിച്ച് രക്ഷപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൊലീസിന്റെ എല്ലാ അതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പിന്തുണച്ച മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതെല്ലാം മറന്നുകൊണ്ടാണ് ഇടതുപക്ഷക്കാര്‍ എന്ന് അവകാശപ്പെടുന്ന പിണറായി ഭക്തര്‍ പൊലീസിനെ വിമര്‍ശിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ അമിതാവേശത്തോടെ വിഷയം കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ഇപ്പോഴും ഒരു നടപടിയും നേരിടാതെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതാരാണ്? എന്റെ അമ്മ കൂടിയേ മരിക്കാനുള്ളൂ എന്ന് വിലപിക്കുന്ന മകനോട് അതിന് ഞാനെന്ത് വേണമെന്ന് ധാര്‍ഷ്ട്യത്തോടെ ചോദിക്കുന്ന പൊലീസുകാരന്‍ ഇപ്പോഴും അധികാരസ്ഥാനത്തുണ്ട്. ഇതിലൊന്നും ഒരു പ്രതികരണവുമില്ലാത്ത് ആഭ്യന്തരമന്ത്രിയായി പിണറായി വിജയന്‍ ഇപ്പോഴും ഭരിക്കുകയാണെന്ന സത്യം ഇവര്‍ മനപ്പൂര്‍വ്വം മറക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

Published

on

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.
Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

GULF

ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി

Published

on

കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.

‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.

നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.

 

Continue Reading

Trending