Connect with us

gulf

സഊദിയില്‍ അഴിമിതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഉന്നതര്‍ പിടിയില്‍

രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ്, മുന്‍ വിദേശകാര്യസഹമന്ത്രി എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും അടക്കമുള്ളവരാണ് അഴിമതിക്കേസില്‍ പിടിയിലായതെന്ന് സഊദി അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്:സഊദിയില്‍ അഴിമിതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഉന്നതര്‍ പിടിയിലായി. രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ്, മുന്‍ വിദേശകാര്യസഹമന്ത്രി എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും അടക്കമുള്ളവരാണ് അഴിമതിക്കേസില്‍ പിടിയിലായതെന്ന് സഊദി അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ബ്രിഗേഡിയറും മേജര്‍ ജനറലും ഉപദേഷ്ടാവും രണ്ട് ബിസിനസുകാരും രണ്ട് അറബ് വംശജരുമാണ് പിടിയിലായത്. 23,485,000 റിയാലിന്റെ പ്രൊജക്ടില്‍ 11,000,000 റിയാലാണ് കൈപറ്റിയതെന്ന് നസാഹ വിഭാഗം വ്യക്തമാക്കി.

ഭൂമി വാങ്ങിയ കേസില്‍ റെഡ് ക്രസന്റ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറലിനെയും നികുതിയടക്കാതെ സിഗരറ്റ് ഇറക്കുമതിക്ക് കൂട്ടുനിന്ന മൂന്ന് സ്വദേശികളെയും മൂന്നു വിദേശികളെയും 3000 റിയാല്‍ വീതം കൈപറ്റി 203 വിസകള്‍ നിയമവിരുദ്ധമായി ഇഷ്യു ചെയ്യാന്‍ കൂട്ടുനിന്നതിന് മുന്‍ വിദേശകാര്യ സഹമന്ത്രിയെയും പിടികൂടിയതായി സമിതി അറിയിച്ചു. വിദേശ രാജ്യത്തെ എംബസിയിലെ അംബാസഡറും മൂന്നു ഉദ്യോഗസ്ഥരും, സക്കാത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്‍, ബലദിയ മേധാവി, ജവാസാത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍, നാവിക സേനയിലെ ബ്രിഗേഡിയര്‍ തസ്തികയിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഏതാനും കമ്പനി മേധാവികള്‍ എന്നിവരും മറ്റു കേസുകളില്‍ പിടിയിലായവരില്‍ ഉള്‍പെടുമെന്നും അഴിമതി വിരുദ്ധ സമിതിയുടെ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതായും നസാഹ വിഭാഗം അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending