kerala
അഴിമതി മറയ്ക്കാന്‍ സര്‍ക്കാരിന്റെ പി.ആര് ക്യാമ്പയിന്; പ്രചാരണം സെലിബ്രിറ്റികളെ ഉപയോഗിച്ച്
പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന് നടത്തുന്നുണ്ടെന്നതാണ് രസകരം
അഷ്റഫ് തൈവളപ്പ്
കൊച്ചി: അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഇടത് സര്‍ക്കാര്‍, ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഖജനാവ് ചോര്‍ത്തി നടത്തുന്നത് കോടികള്‍ ചെലഴിച്ചുള്ള പി.ആര് ക്യാമ്പയിന്. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്ന പേരില്‍ 450 ലക്ഷം രൂപയാണ് സപെഷ്യല്‍ പി.ആര് ക്യാമ്പയിന് ഇനത്തില്‍ പദ്ധതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ദിവസവും മാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങളുടെ ചെലവ് കൂടാതെയാണിത്. ഇതില്‍ 3.50 കോടി രൂപ ഇതിനകം ചെലവഴിച്ചു. കഴിഞ്ഞ ദിവസം 72.72 ലക്ഷം രൂപ ചെലവഴിക്കാന്‍ കൂടി അനുമതി നല്കി. സെലിബ്രിറ്റികളുടെ ടെസ്റ്റിമോണിയല് വീഡിയോകള്‍, ക്രിയേറ്റീവ് ആനിമേഷന്‍ പോസ്റ്ററുകള്‍ തുടങ്ങിയവയ്ക്കാണ് ഇത്രയും തുക ചെലവഴിക്കുക.
പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന് നടത്തുന്നുണ്ടെന്നതാണ് രസകരം. അഴിമതി രഹിത ക്യാമ്പയിന് 3.68 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം രൂപ സെലിബ്രിറ്റികളുടെ ചെലവാണ്. സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി, കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്നോളജീസ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് സെലിബ്രിറ്റി ടെസ്റ്റിമോണിയല് വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. ഒരു വീഡിയോയ്ക്ക് ചെലവ് 1.5 ലക്ഷം. ഇത്തരത്തില്‍ പത്തു വീഡിയോകള്‍ നിര്‍മിക്കാന്‍ നല്‍കുന്നത് 17.85 ലക്ഷം.
ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള പത്ത് വീഡിയോകള്‍ നിര്‍മിക്കാന്‍ പത്തു ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. 2 ആനിമേഷന്‍ വീഡിയോയ്ക്ക് 1.20 ലക്ഷം, 5 പോസ്റ്ററുകള്‍ നിര്‍മിക്കാന്‍ ഇരുപതിനായിരം രൂപ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില പി.ആര് വര്‍ക്കുകള്‍ക്ക് ഉള്‍പ്പെടെ ഈ സ്വകാര്യ ഏജന്‍സിക്കായി 46.46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുസംബന്ധിച്ച് വര്‍ക്കിങ് ഗ്രൂപ്പ് നല്കിയ പ്രൊപ്പോസല്‍ അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
മുമ്പും ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്നോളജീസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ വിവിധ കരാറുകള്‍ നല്‍കുകയും വിവാദത്തിലാവുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന് അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. ലോക കേരളസഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 6.93 ലക്ഷം രൂപയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്.
ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഇത്തവണ സിഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനുള്ള ചിത്രങ്ങളോടു കൂടിയ ഒരു പോസ്റ്ററിന് അയ്യായിരം രൂപയാണ് സിഡിറ്റിന് നല്‍കുന്നത്. ആകെ 25 പോസ്റ്ററുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുന്നത്. 15 മോഷന്‍ പോസ്റ്ററുകള്‍ക്ക് 82,500 രൂപയും 220 ക്രിയേറ്റീവ് പോസ്റ്ററുകള്‍ക്ക് 7.70 ലക്ഷം രൂപയും സിഡിറ്റിന് അനുവദിച്ചിട്ടുണ്ട്.
kerala
ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
kerala
പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം
കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
കണ്ടെയ്നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിലാണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.
റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന് രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര് ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.
kerala
ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍
ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala16 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

