Connect with us

News

സ്മാര്‍ട്ട് ഫോണ്‍ രംഗത്തോട് വിട പറഞ്ഞ് എല്‍ജി

4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കഴിഞ്ഞ ആറ് വര്‍ഷമായി മൊബൈല്‍ ഫോണ്‍ വ്യവസായ രംഗത്ത് എല്‍ജി നേരിട്ടത്

Published

on

സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം അവസാനിപ്പിച്ച് എല്‍ജി ഇലക്ട്രോണിക്‌സ്. മൊബൈല്‍ വ്യവസായ രംഗത്ത് എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ നേരിട്ട ഇടിവിനെ തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു.

4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കഴിഞ്ഞ ആറ് വര്‍ഷമായി മൊബൈല്‍ ഫോണ്‍ വ്യവസായ രംഗത്ത് എല്‍ജി നേരിട്ടത്. മൊബൈല്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തുന്നതോടെ ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങള്‍, സ്മാര്‍ട്ട് ഹോം ഉത്പന്നങ്ങള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് എല്‍ജി ശ്രദ്ധ തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് കാലത്തിന് മുന്നേ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്ന ബ്രാന്‍ഡായിരുന്നു എല്‍ജി. 2013 ല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദകരായിരുന്നു എല്‍ജി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending