tech
നിങ്ങളുടെ പഴയ ഫോണ്‍ നമ്പറിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പണി വരും!
നിങ്ങളുടെ പഴയ നമ്പര്‍ ഒരു പുതിയ യൂസര്‍ക്ക് ലഭിക്കുമ്പോള്‍ അതിനൊപ്പമുള്ള ഡാറ്റയും അയാളിലേക്ക് എത്തുകയും അയാള്‍ക്ക് പ്രാപ്യമാവുകയും ചെയ്യും
നിങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഫോണ്‍ നമ്പറിന് പിന്നീട് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. പൊതുവേ ടെലികോം സേവനദാതാക്കള്‍ അത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന നമ്പറുകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ യൂസര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രക്രിയ മുമ്പ് നമ്പറുകള്‍ സ്വന്തമാക്കിയിരുന്ന ഉപയോക്താക്കള്‍ക്ക് സുരക്ഷിതമല്ല. നിങ്ങളുടെ പഴയ നമ്പര്‍ ഒരു പുതിയ യൂസര്‍ക്ക് ലഭിക്കുമ്പോള്‍ അതിനൊപ്പമുള്ള ഡാറ്റയും അയാളിലേക്ക് എത്തുകയും അയാള്‍ക്ക് പ്രാപ്യമാവുകയും ചെയ്യും.
അമേരിക്ക ആസ്ഥാനമായുള്ള പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, നമ്പറുകള്‍ പുനരുപയോഗം ചെയ്യുന്നതിലൂടെ ഉപയോക്താക്കളെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാകാം. റീസൈക്കിള്‍ ചെയ്ത നമ്പറുകള്‍ പുതിയ ഉപയോക്താക്കളെ പഴയ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു. നമ്പര്‍ മാറ്റുമ്പോള്‍, പലരും എല്ലാ ഡിജിറ്റല്‍ അക്കൗണ്ടുകളിലും പുതിയ നമ്പര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാന്‍ മറക്കാറാണ് പതിവ്.
പുതിയ നമ്പറെടുത്ത ഒരു മാധ്യമപ്രവര്ത്തകന് രക്തപരിശോധനാ ഫലങ്ങളും സ്പാ അപ്പോയിന്റ്മെന്റ് റിസര്‍വേഷനുകളും അടങ്ങിയ ആയിരക്കണക്കിന് ടെക്സ്റ്റ് മെസ്സേജുകളാണ് വന്നടിഞ്ഞതെന്ന് പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ അത്തരത്തില്‍ 200 ഓളം പുനരുപയോഗിക്കപ്പെട്ട നമ്പറുകള്‍ നിരീക്ഷിച്ചെന്നും അവയില്‍ 19 ഓളം നമ്പറുകളില്‍ ഇപ്പോഴും സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന കോളുകളും സന്ദേശങ്ങളും വരുന്നതായി കണ്ടെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും പഴയ ഉടമയെ കാത്തിരിക്കുന്നത് ഹാക്കിങ്ങാണ്. എസ്.എം.എസ് ഉപയോഗിച്ചുള്ള പാസ്വേഡ് മാറ്റല്‍ രീതി പിന്തുടരുന്നവരാണെങ്കില് അവരുടെ പാസ്വേഡുകള് കണ്ടെത്തി വിവിധ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ യൂസര്‍മാര്‍ക്ക് കഴിഞ്ഞേക്കും.
ു.
tech
33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം
1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം
വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.
160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
tech
ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍
ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.
ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.
ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.
എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
News
മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല
ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
ന്യൂഡല്‍ഹി: വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.
പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.
വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.
ഇപ്പോള്‍ വാട്സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.
യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala14 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

