Connect with us

kerala

ഫ്‌ലിപ്കാര്‍ട്ടില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 16 വരെ വമ്പിച്ച ഓഫറുകള്‍; 80 ശതമാനം വരെ വിലകിഴിവ്

നാളെ മുതല്‍ ഓണ്‍ലൈന്‍ മെഗാ സ്‌റ്റോറായ ഫ്‌ലിപ്കാര്‍ട്ടില്‍ വമ്പിച്ച ഓഫറുകള്‍. ജൂണ്‍ 13 മുതല്‍ 16 വരെയാണ് ബിഗ് സേവിങ് ഡെയ്‌സ് സെയില്‍ നടത്തുന്നത്. ഇന്ന് രാത്രി 12 മണിക്കു ശേഷം ഓഫറുകള്‍ ലഭ്യമാകും

Published

on

നാളെ മുതല്‍ ഓണ്‍ലൈന്‍ മെഗാ സ്‌റ്റോറായ ഫ്‌ലിപ്കാര്‍ട്ടില്‍ വമ്പിച്ച ഓഫറുകള്‍. ജൂണ്‍ 13 മുതല്‍ 16 വരെയാണ് ബിഗ് സേവിങ് ഡെയ്‌സ് സെയില്‍ നടത്തുന്നത്. ഇന്ന് രാത്രി 12 മണിക്കു ശേഷം ഓഫറുകള്‍ ലഭ്യമാകും. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ സെയില്‍ ഓഫറുകള്‍ ലഭിക്കും.

സ്മാര്‍ട് ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വെയറബിള്‍സ്, ഡെസ്‌ക്ടോപ് കംപ്യൂട്ടറുകള്‍ തുടങ്ങി പലതിനും ഇളവുകള്‍ നല്‍കുന്നുണ്ട്. മോട്ടറോളാ, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, അസൂസ്, റിയല്‍മി, പോക്കോ, തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കും.

ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം കിഴിവ് നല്‍കും. വന്‍ വില്‍പനയ്ക്ക് മുന്നോടിയായി ഫ്‌ലിപ്പ്കാര്‍ട്ട് ചില സ്മാര്‍ട് ഫോണ്‍ ഓഫറുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ്‌സ് ഡെയ്‌സ് സെയില്‍ മൊബൈലുകള്‍ക്ക് മികച്ച ഡീലുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റിയല്‍മി 8, റിയല്‍മി നാര്‍സോ 30എ, വിവോ വി21 5ജി, പോകോ എം3, വിവോ എക്‌സ്60 5ജി, സാംസങ് എഫ്62, ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ തുടങ്ങിയ സ്മാര്‍ട് ഫോണുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് വില്‍പനയില്‍ വന്‍ ഇളവില്‍ വാങ്ങാം. കൂടാതെ, വാങ്ങുന്നവര്‍ക്ക് നോകോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ടും ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. അതായത് ചില മോഡല്‍ ഫോണുകള്‍ക്ക് പകുതി വിലയ്ക്ക് വരെ ലഭിക്കും.

ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രത്യേകം സെയില്‍ പേജില്‍ സൂചിപ്പിക്കുന്നത് ഐഫോണ്‍ 11 ഏകദേശം 49,999 രൂപയ്ക്ക് ലഭിക്കും എന്നാണ്. ഐഒഎസ് 14, 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എച്ച്ഡി എല്‍സിഡി പാനല്‍, ആപ്പിളിന്റെ എ 13 ബയോണിക് പ്രോസസര്‍ എന്നിവയാണ് ഐഫോണ്‍ 11 ന്റെ പ്രധാന ഫീച്ചറുകള്‍. 149,999 രൂപ വിലയുണ്ടായിരുന്ന മോട്ടറോള റേസര്‍ 5ജിക്ക് 89,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലാപ്‌ടോപ്പുകള്‍, പിസി, ഹെഡ്‌ഫോണുകള്‍ എന്നിവയ്‌ക്കെല്ലാം ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലില്‍ കാര്യമായ ഇളവുകള്‍ ലഭ്യമാണ്. അത്തരം ഇലക്ട്രോണിക്‌സ്, ആക്‌സസറികള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

മറ്റൊന്ന് സ്മാര്‍ട് ടിവികളാണ്. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയില്‍ സ്മാര്‍ട് ടിവികള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 75 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളും 75 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, ഫ്‌ലിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ഉല്‍പന്നങ്ങള്‍ക്കും ബിഗ് ഷോപ്പിങ് ഡെയ്‌സ് സെയിലില്‍ വിലക്കിഴിവുണ്ടാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending