kerala
ജൂലൈ ആറു വരെ യു.എ.ഇ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും: പ്രവാസികള്‍ക്ക് തിരിച്ചടി ഇടപെടാതെ സര്‍ക്കാറുകള്‍
കോഴിക്കോട്: കോവിഡിനെതിരെ ഇരട്ട ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ള വിസയുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ യു.എ.ഇ അനുമതി നല്‍കിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക സമീപനം പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ഇത്തിഹാദ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു റദ്ദാക്കി സര്‍വ്വീസ് ഉപേക്ഷിച്ചത് യു.എ.ഇയുടെ നിബന്ധനകളില്‍ ഇടപെടാനോ സൗകര്യം ഉറപ്പാക്കാനോ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്. ജൂലൈ ആറു വരെ യു.എ.ഇയിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും അറിയിച്ചതോടെ ആയിരക്കണക്കിന് പ്രവാസികളുടെ ജോലി ഉള്‍പ്പെടെ പ്രതിസന്ധിയിലായി.
നേരത്തേ ഇന്നു മുതല്‍ ദുബായിലേക്ക് സര്‍വീസ് നടത്തുമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ലൈ ദുബായ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗവും ജൂലൈ ആറു വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് സൂചന നല്കി. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസി ഇന്ത്യാക്കാരുടെ മടക്കം വൈകുമെന്നുറപ്പായി. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ഇന്നലെ മുതല്‍ ദുബൈയിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കിയതായി ദുബൈ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു.
യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച റെസിഡന്റ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് പോവാന്‍ 42 മണിക്കൂര്‍ മുമ്പ് എടുത്ത പി.സി.ആര് പരിശോധനയുടെ സര്‍ട്ടിഫിക്കറ്റിന് പുറമെ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി.സി.ആര് ടെസ്റ്റും നടത്തണം. ദുബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി.സി.ആര് പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം. റസിഡന്‍സ് വിസക്കാര്‍ക്കുള്ള ഈ നിബന്ധനകളോടെയുള്ള പ്രവേശനാനുമതി സന്ദര്‍ശക വിസക്കാര്‍ക്കില്ല.
റസിഡന്‍സ് വിസയുള്ള രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 42 മണിക്കൂര്‍ മുമ്പുളള പി.സി.ആര് പരിശോധന ഫലത്തിന് പുറമെ മൂന്നു മണിക്കൂര്‍ മുമ്പുളളതും വേണമെന്നതാണ് വലിയ കുരുക്കായത്. നിലവില്‍ കേരളത്തിലെ ഒരു വിമാനത്താവളത്തിലും അത്തരം സൗകര്യം ഇല്ല. മൂന്നു മണിക്കൂര്‍ മുമ്പുള്ള പി.സി.ആര് പരിശോധനാ ഫലം വേണമെന്ന നിര്‍ദേശം നീക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയോ അത്തരം സൗകര്യം വിമാനത്താവളങ്ങളോടനുബന്ധിച്ച് സ്ഥാപിക്കുകയോ ചെയ്തില്ലെങ്കില്‍ പ്രവാസികളുടെ മടക്കം ഇനിയും നീളും. ഇതു ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെ ഗുരുതരമായി പ്രവാസികളെ ബാധിക്കുമെന്നുറപ്പാണ്.ജൂലൈ ആറു വരെ യു.എ.ഇ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും
Cricket
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് തോൽവിയോടെ അവസാനിപ്പിച്ച് കേരളം. അസം അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ അസം ഏഴ് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അസമിന്റെ അവിനവ് ചൗധരിയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഗ്രൂപ് എ-യിൽ മൂന്ന് ജയവും നാല് തോൽവിയുമായി 12 പോയന്റോടെ നാലാം സ്ഥാനത്തായി കേരളം. ഗ്രൂപ്പിൽനിന്ന് മുംബൈയും ആന്ധ്രയും സൂപ്പർ ലീഗിൽ കടന്നിട്ടുണ്ട്.
ദേശീയ ടീമിനൊപ്പം ചേർന്ന സഞ്ജു സാംസണിന്റെ അഭാവത്തിൽ അഹ്മദ് ഇമ്രാന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. ടോസ് നേടിയ അസം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്നാണ് വേണ്ടി ഇന്നിങ്സ് തുറന്നത്. സ്കോർ 18ൽ നിൽക്കെ അഞ്ച് റൺസെടുത്ത ഇമ്രാൻ മടങ്ങി.
രോഹനും കൃഷ്ണപ്രസാദും ചേർന്ന് രണ്ടാം വിക്കറ്റിൽ 21 റൺസ് ചേർത്തു. എന്നാൽ, 14 റൺസെടുത്ത കൃഷ്ണപ്രസാദ് അവിനവിന്റെ പന്തിൽ പുറത്തായതോടെ ബാറ്റിങ് തകർച്ച തുടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീൻ 11ഉം സൽമാൻ നിസാർ ഏഴും അബ്ദുൾ ബാസിത് അഞ്ചും റൺസിൽ വീണു. അഖിൽ സ്കറിയ മൂന്നും ഷറഫുദ്ദീൻ 15ഉം റൺസ് നേടി. 23 റൺസെടുത്ത രോഹനാണ് ടോപ് സ്കോറർ. അസമിനുവേണ്ടി സാദക് ഹുസൈൻ നാലും അബ്ദുൽ അജീജ് ഖുറൈഷി, അവിനവ് ചൌധരി, മുഖ്താർ ഹുസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
kerala
UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്
മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.
രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.
kerala
ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.
-
india9 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india3 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

