News
ഡെല്‍റ്റ വകഭേദം വാക്സിനെ മറികടന്നേക്കാം, ഭൂരിഭാഗം ജനങ്ങളും വാക്സിന് സ്വീകരിച്ച ഇസ്രായേലില്‍ കോവിഡ് വ്യാപിക്കുന്നു
ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന് കുത്തിവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആശങ്ക ഉണര്‍ത്തുന്ന കണ്ടെത്തല്‍
ജറുസലേം: ഡെല്‍റ്റ വകഭേദം വാക്സിനെ മറികടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്സിന് കാര്യക്ഷമമാകണമെന്നില്ലെന്നാണ് പ്രാഥമിക സൂചനകള്‍ വ്യക്തമാക്കുന്നതെന്ന് ഇസ്രായേലിലെ വിദഗ്ധ സമിതി അംഗം പറയുന്നു. ഇസ്രായേലില്‍ ഭൂരിഭാഗം ആളുകളിലും ഫൈസര്‍ വാക്സിന് കുത്തിവെച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആശങ്ക ഉണര്‍ത്തുന്ന കണ്ടെത്തല്‍.
ലോകത്ത് അതിവേഗത്തില്‍ വാക്സിനേഷന് നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍.ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന് നല്‍കിയതോടെ പ്രതിദിന കോവിഡ് കേസുകള്‍ അഞ്ചായി കുറയ്ക്കാന്‍ സാധിച്ചു.എന്നാല്‍ അടുത്തിടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി വര്‍ധിച്ചു.ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്നാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന് അത്ര ഫലപ്രദമാകണമെന്നില്ല എന്ന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ വാക്സിന് ഫലപ്രദമല്ല എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് കീഴിലുള്ള ദേശീയ വിദഗ്ധ സമിതി ചെയര്മാന് റാന്‍ ബാലിസെര്‍ പറയുന്നു.
വാക്സിന് സ്വീകരിച്ചവരില്‍ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും വ്യത്യസ്ത സ്ഥലങ്ങളിലാണ് രോഗബാധ. ഡേറ്റയുടെ അടിസ്ഥാനത്തില്‍ അന്തിമവിശകലത്തില്‍ എത്തുന്നത് സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര രോഗികളുടെ എണ്ണവും ഉയരുന്നതായി റാന്‍ ബാലിസെര്‍ പറയുന്നു. വാക്സിന് സ്വീകരിച്ചവരില്‍ രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ഗുരുതര രോഗി എന്നസ്ഥാനത്ത് നിന്ന് അഞ്ചായാണ് വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
kerala
സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം
മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്‍ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്‍ എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്‍ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്‍ശനവുമായി ചോദ്യം ഉയര്‍ത്തി.
സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.
സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്‍ത്തി.
”സംഭവത്തില്‍ കൊലപാതക സാധ്യത മുന്‍പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?” ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
സൂരജിന്റെ മകന് സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.
നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.”ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?” സാന്റന്‍ വിമര്‍ശിച്ചു.
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയില്‍ നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.
അന്വേഷണത്തിനിടെ ഒക്ടോബര്‍ 10-ന് എച്ച്.എം.ടി റോഡ്, എന്‍.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്‍ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഹൈകോടതി ഡി.എന്‍.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ”സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,” കോടതി വ്യക്തമാക്കി.
kerala
സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കിയില്ല; ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു
. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പ നല്‍കിയത്. മൂന്നുമാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി.
എന്നാല്‍ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നല്കി. താന്‍ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടേറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏല്‍പ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.
india
ജാതിയുടെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി
മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
മുംബൈ: ജാതി വ്യത്യാസം കാരണം പ്രണയബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ആഞ്ചല്‍ എന്ന പെണ്‍കുട്ടി സഹോദരന്മാര് വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളിലൂടെ ആഞ്ചല്‍ സാക്ഷയുമായി കൂടുതല്‍ അടുത്തു. മൂന്നുവര്‍ഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതറിഞ്ഞതിനോടെയാണ് ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്‍ദിച്ചതിനുശേഷം തലയില്‍ വെടിവെച്ചു, പിന്നീട് കല്ലുകൊണ്ട് തല ഇടിച്ചു തകര്‍ത്താണ് കൊലപാതകം നടന്നത്.
സാക്ഷമിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചല്‍, അവന്റെ മൃതശരീരത്തില്‍ മഞ്ഞള്‍ പുരട്ടുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ ജീവിതകാലം മുഴുവന്‍ തുടരാനാണ് സ്വന്തമായുള്ള തീരുമാനമെന്നും ആഞ്ചല്‍ പ്രഖ്യാപിച്ചു.
‘സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. അവനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ വേണം,’ എന്നും ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ് എടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports20 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

