kerala
31ന് സ്ഥാനമൊഴിയും, കേരളത്തില്‍ തുടരും;ഋഷിരാജ്സിംഗ്
കേരളത്തിലെ പൊലീസ് സംവിധാനം എക്കാലത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണെന്നും പൊലീസിലെ അഴിമതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സ്ഥാനമൊഴിയുന്ന ഡി.ജി.പി ഋഷിരാജ്സിംഗ്. ഐ.പി.എസ്സുകാരനെന്ന നിലയില്‍ പലതരം തസ്തികകളിലിരുന്നിട്ടുണ്ടെങ്കിലും എല്ലായിടത്തും ഒരുപോലെ ആസ്വദിച്ച് ജോലിചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചന്ദ്രികക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആറ് മുഖ്യമന്ത്രിമാരുടെ കീഴില്‍ ജോലിചെയ്യാനായിട്ടുണ്ട്. അവരില്‍ ആരാണ് മികച്ചതെന്ന് പറയാനാകില്ല. കെ.കരുണാകരനാണ് എനിക്ക് ആദ്യമായി പൊലീസ് കമ്മീഷണറുടെ തസ്തിക അനുവദിച്ചത്. വളരെ നല്ലയാളായിരുന്നു അദ്ദേഹം. എല്ലാ മുഖ്യമന്ത്രിമാരും എല്ലാ ജില്ലയിലും ജോലിതന്നിട്ടുണ്ട്.
മന്ത്രിമാരും നന്നായാണ് പെരുമാറിയത്. മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരുമെല്ലാം ജോലിചെയ്തിട്ടുണ്ട്. മലബാര്‍മേഖലയിലെ ജനങ്ങള്‍ സല്‍കാരപ്രിയരാണെന്ന് അദ്ദേഹംപറഞ്ഞു. മലയാളികള്‍ പൊതുവെ സ്നേഹസമ്പന്നരാണ്. ഇവിടുത്ത കലയും സിനിമയും സാഹിത്യവുമെല്ലാം ഇഷ്ടമാണ്. പ്രകൃതിരമണീയത അതിലേറെ രസകരവും. വരുന്ന ജൂലൈ31ന് വിരമിക്കുമെങ്കിലും അതുകൊണ്ടുതന്നെ കേരളം വിട്ടുപോകില്ലെന്ന് സിംഗ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
1985ല്‍ ഇരുപത്തിനാലാംവയസ്സിലാണ് ഐ.പി.എസ്സുകാരനായി കേരളത്തിലെത്തുന്നത്. കോഴിക്കോട് പൊലീസ്കമ്മീഷണര്‍, മലപ്പുറം എം.എസ്.പി കമാണ്ടന്‍ഡ്, കണ്ണൂര്‍ പൊലീസ്മേധാവി, എക്സൈസ്കമ്മീഷണര്‍, വൈദ്യുതിബോര്‍ഡ് വിജിലന്‍സ്മേധാവി എന്നീ തസ്തികകളില്‍ ജോലി ചെയിതിട്ടുണ്ട്
india
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷന് കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന്റെ ലോക്സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്ട്രേഷന് നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്ട്രേഷന് നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷന് നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്ട്രേഷന് നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്.ഐ.ടിക്ക് ഒന്നരമാസം കൂടി
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി.
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്.ഐ.ടിക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈകോടതി. 2014 മുതല്‍ 2025 വരെ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ അന്വേഷിക്കേണ്ടതുള്ളതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി എസ്. ശശിധരന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം നേരത്തേ അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തില്‍ എസ്.ഐ.ടി കോടതിയില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്കായി ദ്വാരപാലക ശില്‍പങ്ങളില്‍നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ചതായും പരിശോധനാഫലം ഒരാഴ്ചക്കകം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്വേഷണം പ്രാരംഭ ഘട്ടത്തില്‍തന്നെയാണെന്ന് കോടതി വിലയിരുത്തി.
അതേസമയം ഏതെങ്കിലും വസ്തുത കണ്ടെത്തുന്നതില്‍ തടസ്സം നേരിട്ടാല്‍ ഉടനടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അയ്യപ്പസന്നിധിയിലെ പവിത്രമായ വസ്തുക്കള്‍ സംരക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.
kerala
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി
സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.
എറണാകുളം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാര്‍ഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന് ഹരജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് നടപടി. ഉടന്‍ മറുപടി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala5 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം

