Connect with us

kerala

കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കാന്‍ പരിശോധന നിര്‍ബന്ധം; അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു

Published

on

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍. ഇടുക്കി തിരുവനന്തപുരം അതിര്‍ത്തികളിലാണ് പ്രധാന പരിശോധന. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. പരിശോധനക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധന അഞ്ചാം തിയതി മുതലാണ്. നിലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയര്‍ന്ന താപനില ഉള്ളവരെ ചെക്‌പോസ്റ്റില്‍ വെച്ച് കോവിഡ് പരിശോധനക്ക് വിധേയമാക്കും.
അഞ്ചാം തീയതിക്ക് ശേഷം ആര്‍ ടി പി സി ആര്‍ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.

ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.

ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.

 

Continue Reading

kerala

തിരുവല്ലയില്‍ യന്ത്രതകരാറും മര്‍ദനവും: വോട്ടെടുപ്പ് തടസ്സപ്പെട്ടു

നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

Published

on

തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ തിരുവല്ലയില്‍ യന്ത്രതകരാറുകളും അക്രമവും റിപ്പോര്‍ട്ട് ചെയ്തു. നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ മൂന്നാം വാര്‍ഡ് ബൂത്തിലുമായിരുന്നു സമാന സാഹചര്യം. യന്ത്രത്തിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ഇതിനിടെ, തിരുവല്ല നഗരസഭയുടെ ഇരുവെള്ളിപ്പറ 17-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മണിക്കുട്ടനും പ്രവര്‍ത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവര്‍മല എന്നിവര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി. രാത്രി 11 മണിയോടെ സെന്റ് തോമസ് സ്‌കൂളിന് സമീപം ബൂത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

 

Continue Reading

kerala

തനിക്കെതിരെ നടന്ന ഗൂഢാലോചന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് നടന്‍ ദിലീപ്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു കണ്ടെത്തി എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യ ആറു പ്രതികള്‍ക്കെതിരെ കോടതി കുറ്റം തെളിഞ്ഞതായി വിധിച്ചു.

ദിലീപിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയുടെയും പ്രേരണയുടെയും ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തരായി.

വിധിയെത്തുടര്‍ന്ന് പ്രതികരിച്ച ദിലീപ്, തനിക്കെതിരായി പൊലീസ് ഗൂഢാലോചന നടത്തിയതും അന്വേഷണം തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയെ വരെ വഴിതെറ്റിച്ചതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് അറിയിച്ചു. അതിജീവിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും ചില ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കിയെന്നും ദിലീപ് ആരോപിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending