തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ എങ്ങനെ വേണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് വൈകീട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോര്‍ട്ട്.

വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് ചീഫ് സെക്രട്ടറി തല ശുപാര്‍ശ. കടകളുടെ പ്രവര്‍ത്തന സമയം കൂട്ടും. എത്രസമയം കടകള്‍ തുറക്കാം എന്നതിലും തീരുമാനം ഇന്ന് അറിയാം. ടിപിആറിന് പകരം രോഗികളുടെ എണ്ണം നോക്കിയാവും നിയന്ത്രണം.

കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടി ആലോചനയിലുണ്ട്. ന