ന്യൂഡല്‍ഹി: രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേര്‍ രോഗമുക്തി നേടി. 1.85 ശതമാനം ആണ് ടിപിആര്‍.

പന്ത്രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം പ്രതിവാര കൊവിഡ് കേസുകളില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പുള്ള ആഴ്ച്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വര്‍ധനവ്.