Connect with us

kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം

Published

on

കല്‍പ്പറ്റ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകന്‍ നിയാസ് (15) ആണ് മരിച്ചത്. കണിയാമ്പറ്റ ചിത്രമൂലയിലെ കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം.

കുളത്തിനടിയിലെ ചെളിയില്‍ കാല്‍പുതഞ്ഞ് അകപ്പെടുകയായിരുന്നു. ഉടനെ കമ്പളക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി സെന്റ്‌മേരീസ് കോളജിലെ വിദ്യാര്‍ഥിയാണ്. മാതാവ്: ഷാഹിത. സഹോദരങ്ങള്‍: ഇജാസ്, ഷിയാസ്, അബ്ബാസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ജൂൺ 5ന് ആദ്യ അലോട്ട്മെൻ്റ്

ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇത്തവണ ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ.

അതേസമയം മലബാറിലെ ജില്ലകളിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ ഇന്ന് നടത്തി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിലാണ് ധർണ. മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,, കോഴിക്കോട്ട് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കണ്ണൂരിൽ- എൻ. ഷംസുദ്ദീൻ എം.എൽ.എ,, കാസർക്കോട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ ഉദ്ഘാടനം ചെയ്തു.

Continue Reading

GULF

മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി

Published

on

മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.

അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.

ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.

Continue Reading

kerala

മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി

Published

on

സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.

Continue Reading

Trending