Connect with us

kerala

അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും;വിദ്യാഭ്യാസമന്ത്രി

പഞ്ചാബ് ഡൽഹി തുടങ്ങിയവയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി. കേന്ദ്രസർക്കാരിനെയും വിദഗ്ധസമിതിയുടെയും നിർദ്ദേശം അനുസരിച്ച് ആയിരിക്കും സ്കൂൾ തുറക്കൽ എന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഡിജിറ്റൽ പഠനത്തിൽ കുട്ടികൾക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.വേണ്ടത് കൃത്യമായ വാക്സിനേഷൻ പ്രക്രിയയാണ് ഇത് കഴിയും വേഗം പൂർത്തിയാക്കിയശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു

അതേസമയം കോവിഡ് വ്യാപനം കുറവുള്ള സംസ്ഥാനങ്ങളായ പഞ്ചാബ് ഡൽഹി തുടങ്ങിയവയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലാക്ക കടലിടുക്കില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

Published

on

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്‍ ‘സിംഹം’ എന്നര്‍ത്ഥമുള്ള ഈ പേര് നല്‍കിയത് യുഎഇയാണ്. 2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കര കയറി തുടര്‍ന്ന് കിഴക്കോട്ട് നീങ്ങി ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉടന്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ഈ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.

മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

എറണാകുളം സൗത്ത് സ്റ്റേഷനില്‍ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി.

Published

on

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ കരാര്‍ ജീവനക്കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു.

ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിലെ കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍ വഴിയാണ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ വിവരം. വിജയവാഡയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നുമാണ് സൂചന.

കഞ്ചാവ് കൈപ്പറ്റാനെത്തിയ മലയാളികളായ സനൂപും ദീപക്കും പുലര്‍ച്ചെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടി. പ്രതികളോട് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending