kerala
കൊണ്ടോട്ടി പീഡന ശ്രമം; പ്രതി ജൂഡോ ചാമ്പ്യനെന്ന് എസ്പി
കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ്

കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാനാവില്ലെന്ന് മലപ്പുറം എസ്പി എസ്.സുജിത്ത് ദാസ് പറഞ്ഞു. മെഡിക്കല്‍ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കുമെന്നും എസ്പി വ്യക്തമാക്കി. കൊണ്ടോട്ടി ബലാല്‍സംഗശ്രമക്കേസ് പ്രതി ജൂഡോ ചാംപ്യനെന്ന് ജില്ലാ പൊലീസ് മേധാവി. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരുക്കുണ്ട്. ചെറുത്തുനിന്നതിനാല്‍ ജീവാപായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം നിരത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് കൊട്ടുക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ ഒരു മണിയോടെയാണ് സംഭവം. കോളജ് വിദ്യാര്‍ഥിനിയായ യുവതിയെ പ്രതി വയലിലേക്ക് വലിച്ചുകൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി കൊട്ടുക്കര അങ്ങാടിയിലേക്ക് വരുന്നതിനിടെ വഴിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തു നില്‍കക്കുകയായിരുന്നു പ്രതി. തുടര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ അക്രമി കല്ലുകൊണ്ട് തലക്കിടിച്ചു വീഴ്ത്തി. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിച്ചെന്ന് അഭയം തേടുകയായിരുന്നു.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണ്; വി.ഡി സതീശന്
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില്‍ സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന്‍ ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്‍ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില്‍ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്‍ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി. ഇത് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല്‍ ഉണ്ടായി വന്ന വാര്‍ത്തയല്ല. അന്ന് തന്നെ തൃശൂര്‍ ഡിസിസി പ്രസിഡന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് വന്നു കഴിഞ്ഞാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്‍ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായപ്പോള്‍ തൃശൂരിലെ വിഷയവും വന്നു. തീര്‍ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്‍ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി