kerala
പെട്രോള്നികുതി: ന്യായീകരിച്ച് തളര്‍ന്ന് പാര്‍ട്ടിയും സര്‍ക്കാരും
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്രനികുതിയായ എക്സൈസ്ഡ്യൂട്ടി നാമമാത്രമായി കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍പൊടിയിടല്‍ നടപടി കേരളത്തില്‍ സി.പി.എമ്മിനെയും അണികളെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കി. കഴിഞ്ഞദിവസം പെട്രോളിനുമേല്‍ അഞ്ചുരൂപയും ഡീസലിനുമേല്‍ പത്തുരൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ തീരുവകുറച്ചത്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ഇത്രയും നികുതിയിന്മേല് കിട്ടിവന്ന അധികനികുതി കുറഞ്ഞു. ഇതുകാരണം കേരളത്തില്‍ പെട്രോള്‍വിലയില്‍ 1.56 രൂപയുടെയും ഡീസലില്‍ 2.27 പൈസയുമാണ് ലിറ്ററിന് കുറഞ്ഞത്.
കേന്ദ്രനികുതിയിന്മേലുള്ള ശതമാനമാണ് വാസ്തവത്തില്‍ കുറഞ്ഞത്. ഇതിനെ കേരളത്തിന്റെ അവകാശവാദമായി ധനമന്ത്രിയും സി.പി.എമ്മും വാദിച്ചതാണ് കുഴപ്പത്തിലാക്കിയത്. കേരളത്തിന്റെ സ്വന്തംനികുതിയായ വാറ്റില്‍ കുറവുവരുത്താന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറായില്ലെന്നുമാത്രമല്ല, സ്വാഭാവിക കുറവിനെ തങ്ങളുടെ നേട്ടമായി വ്യാഖ്യാനിക്കുകയുമായിരുന്നു. വിലകുറച്ച കേന്ദ്രസര്‍ക്കാര്‍നടപടിയെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പോക്കറ്റടിച്ചയാള്‍ ഇരയ്ക്ക് നല്കുന്ന വണ്ടിക്കൂലിയായി ഉദാഹരിക്കുകയുംചെയ്തു. അതേസമയം സ്വാഭാവിക കുറവിനെ തങ്ങള്‍ കുറച്ചതായാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും ഇന്നലെ വ്യാഖ്യാനിച്ചത്. കേന്ദ്രനടപടിയുണ്ടായിട്ടും കേരളം എന്തുകൊണ്ട് അനങ്ങുന്നില്ലെന്ന പരാതിയെ മറികടക്കാന്‍ കണ്ട അടവാണ് നികുതികുറച്ചെന്ന രീതിയിലുള്ള മന്ത്രിയുടെ വാചകവും പാര്‍ട്ടിപത്രത്തിന്റെ മുഖ്യവാര്‍ത്തയും. ഭക്ഷ്യക്കിറ്റിനും പെന്‍ഷനും വലിയൊരു തുക ചെലവാക്കിയതാണെന്ന വ്യാഖ്യാനമാണ് മന്ത്രി നല്‍കിയത്. ഇതാകട്ടെ കക്കൂസ്പണിയാനാണ് പെട്രോള്നികുതി ഈടാക്കുന്നതെന്ന ബി.ജെ.പിയുടെ മുന്‍കേന്ദ്രമന്ത്രിയുടെ വ്യാഖ്യാനത്തിന് സമാനവുമായി.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കും പത്രത്തിനുമെതിരെ ഇന്നലെരാവിലെ മുതല്‍ വലിയതോതിലുള്ള ട്രോളാണ് പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ ഇത്തരത്തില്‍ ജനങ്ങളെയും പ്രത്യേകിച്ച് സ്വന്തം പാര്‍ട്ടിഅണികളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിയുടെനടപടി അദ്ദേഹത്തിന്റെ നിലവാരത്തേകൂടി പ്രതികൂലമായി ബാധിച്ചു. പാര്‍ട്ടിക്കുവേണ്ടി ഏറ്റെടുത്ത റിസ്കാണതെന്നാണ് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് പറയുന്നത്. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ കേരളത്തിന്റെ നികുതിയില്‍ മുമ്പ് നാലുതവണ കുറവുവരുത്തിയിരുന്നെങ്കിലും അതിനെയും തള്ളിപ്പറയാനാണ് സി.പി.എം ശ്രമിച്ചത്. ഇതുംഅവര്‍ക്കുതന്നെ തിരിച്ചടിയായി. കേരളം കുറച്ചില്ലെന്ന വ്യാഖ്യാനത്തിന് തടയിടുകയാണ് പാര്‍ട്ടിപത്രത്തിലെ വാര്‍ത്തകൊണ്ട് ഉദ്ദേശിച്ചതെന്നാണ് സമൂഹമാധ്യമത്തില്‍ സി.പി.എം അനുകൂലികളുടെ ന്യായീകരണം.
ബി.ജെ.പി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതിയില്‍ കുറവുവരുത്തിയതും ഇക്കാര്യം കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതും കേരളസര്‍ക്കാരിനും ഇടതുപക്ഷത്തിനുമേറ്റ രാഷ്ട്രീയപ്രഹരമാണ്. സി.പി.എം സംസ്ഥാനനേതൃത്വവും നികുതികുറക്കാനാവില്ലെന്ന നിലപാടിലാണ്. തുടര്‍ഭരണം ലഭിച്ചിട്ടുപോലും നികുതിയില്‍ നേരിയൊരു ആശ്വാസം നല്കാന് സി.പി.എം തയ്യാറാവാത്തതിനെതിരെ വലിയപ്രതിഷേധമുയരുമ്പോള്‍ ഇനിയെന്തുപറഞ്ഞ് അണികളെ ആശ്വസിപ്പിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം ചോദിക്കുന്നത്. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കുന്നതിനിടെ അണികളില്‍നിന്ന് ശക്തമായവിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. പ്രതിപക്ഷം ശക്തമായിസമരമുഖത്തേക്ക് വന്നതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് സി.പി.എംനേതൃത്വം.
kerala
നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന് അറസ്റ്റില്‍
കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന് തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
കൊച്ചി: നെടുമ്പാശേരിയില്‍ മകന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന് തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന് വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.
മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala21 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

