News
ബൈ ബൈ ബോസ്;ക്രിസ് ഗെയില്‍ രാജ്യാന്തര ക്രിക്കറ്റ് വിടുന്നു
കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്സര്‍ വേട്ടയിലാണ്.
യുനിവേഴ്സല്‍ ബോസ് ഒന്നും പറഞ്ഞില്ല. പക്ഷേ പറയാതെ പറഞ്ഞ ചിലതുണ്ട്. ഇനി വിന്‍ഡീസ് ജഴ്സിയില്‍ താന്‍ കളിക്കളത്തിലേക്ക് ഇല്ലെന്ന് തന്നെയായിരുന്നു ആ പറച്ചില്. ഇന്നലെ ടി-20 ലോകകപ്പില്‍ അവസാന മല്‍സരമായിരുന്നു വിന്‍ഡീസിന്. കാര്യം നിലവിലെ ചാമ്പ്യന്മാരാണ്. പക്ഷേ തോറ്റ് തൊപ്പിയിട്ടതിനാല്‍ നേരത്തെ തന്നെ പുറത്തായി. ഇന്നലെ ഓസ്ട്രേലിയക്കെതിരെ ജയിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. അബുദാബി ഷെയിക് സായിദ് സ്റ്റേഡിയത്തിലേക്ക് ഗെയില്‍ വരുമ്പോള്‍ തന്നെ നല്ല കൈയ്യടി. ബാറ്റിംഗിന് അദ്ദേഹം വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് സിക്സറുകള്‍. പിറകെ പാറ്റ് കമിന്‍സിന്റെ പന്തില്‍ പുറത്താവുമ്പോള്‍ നിരാശയില്ല. ഓസീസ് താരങ്ങളോട് തമാശ പങ്കിട്ട് മടക്കം. മടങ്ങി വരുമ്പോള്‍ വിന്‍ഡീസ് താരങ്ങളുടെ വരവേല്‍പ്പ്. ഓസ്ട്രേലിയക്കാര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡേവിഡ് വാര്‍ണറുമായി നല്ല നിമിഷങ്ങള്‍. ഇടക്ക് പന്തെടുത്ത് തന്റെ സ്പിന്‍ പരീക്ഷിച്ചു. ഒരു വിക്കറ്റും കിട്ടി. കളി ഓസ്ട്രേലിയക്കാര്‍ അനായാസം ജയിച്ചപ്പോള്‍ മൈതാനത്ത് ഗെയില്‍ വക ചില നമ്പരുകള്‍. 42 കാരനായ ചാമ്പ്യന്‍ താരം ഇനി മൈതാനത്തേക്കില്ല എന്നതിന്റെ വളരെ വ്യക്തമായ സൂചനകള്‍ ധാരാളമായിരുന്നു.
കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്സര്‍ വേട്ടയിലാണ്. ഇതിനകം 1045 സിക്സറുകളാണ് അദ്ദേഹം വിവിധ ഫോര്‍മാറ്റുകളില്‍ നേടിയത്. ഇത്രയും തവണ പന്ത് ഗ്യാലറിയിലെത്തിച്ച മറ്റൊരു താരമില്ല. ഇന്നലെ കളി പറയവെ വിന്ഡീസുകാരന് തന്നെയായ ഇയാന്‍ ബിഷപ്പ് വളരെ വ്യക്തമായി പറഞ്ഞു-വിന്‍ഡീസ് ജഴ്സിയില്‍ ഇനി ഗെയിലിനെ കാണാന്‍ സാധ്യതയില്ല. ഇന്ത്യന്‍ താരമായിരുന്ന വി.വി.എസ് ലക്ഷ്മണ് ഗെയിലിനെ വിശേഷിപ്പിച്ചത് ടി-20 യിലെ ഏറ്റവും മികച്ച താരമെന്നാണ്. 1999 ലാണ് ക്രിസ് ഗെയില്‍ എന്ന ജമൈക്കക്കാരന് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് തവണ വിന്‍ഡീസ് ടി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വ്യക്തമായ പങ്ക് വഹിച്ച താരവും അദ്ദേഹമായിരുന്നു. 79 ടി-20 മല്‍സരങ്ങളിലാണ് അദ്ദേഹം കരിബീയന്‍ ജഴ്സി അണിഞ്ഞത്. 1899 റണ്‍സാണ് വിന്‍ഡീസിനായുള്ള സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറികളുണ്ട്, 14 അര്‍ധ ശതകങ്ങളും. 19 വിക്കറ്റും അദ്ദേഹത്തിന്റെ നാമധേയത്തിലുണ്ട്. സ്ഥിരമായി അദ്ദേഹം ഓപ്പണറായിരുന്നു. സമീപകാലത്ത് മൂന്നാം നമ്പറിലേക്ക് വന്നു. ഐ.പി.എല്‍, ബിഗ് ബാഷ്, പാക്കിസ്താന് സൂപ്പര്‍ ലീഗ്, ജമൈക്കന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുളള ടി-20 കരിയറില്‍ 14,321 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 445 ഇന്നിംഗ്സില്‍ നിന്നായിരുന്നു ഇത്. 22 സെഞ്ച്വറികളുണ്ട്. 2013 ഐ.പി.എല്‍ സീസണില്‍ 66 പന്തില്‍ നിന്നും നേടിയ 175 റണ്‍സ് ഇന്നും വലിയ റെക്കോര്‍ഡാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ഇന്നിംഗിസിലായിരുന്നു ഗംഭീര ബാറ്റിംഗ്. 2014 ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2019 ന് ശേഷം ഏകദിനങ്ങളും ഒഴിവാക്കി. 103 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. 7214 റണ്‍സാണ് സമ്പാദ്യം. ഏകദിനങ്ങളില്‍ 301 മല്‍സരങ്ങള്‍ കളിച്ചു-10480 റണ്‍സും.
ക്രിസ് ഗെയിലിനൊപ്പം തന്നെ ഡ്വിന്‍ ബ്രാവോയും രാജ്യാന്തര ക്രിക്കറ്റ് വിടുകയാണ്. സീനിയേഴ്സായ കിരണ്‍ പൊലാര്‍ഡ്, ആന്ദ്രെ റസല്‍ തുടങ്ങിയവരെല്ലാം റിട്ടയര്‍മെന്റ് വഴിയിലാണ്.
ഡ്വിന്‍ ബ്രാവോ ഇനിയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരില്ലെന്ന് കരുതാം. ലോകകപ്പില്‍ നിന്നും വിന്‍ഡീസ് പുറത്തായതോടെ ഓള്‍റൗണ്ടര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നേരത്തെ രണ്ട് വട്ടം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് വിട്ടിരുന്നു. പിന്നീട് തിരികെ വന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് പ്രായം തന്നെ തടസമാണ്. കൂടാതെ പ്രതീക്ഷ നല്കുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനായില്ല. 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. തല ഉയര്‍ത്തിതന്നെയാണ് കളി മതിയാക്കുന്നതെന്നും ബ്രാവോ പറഞ്ഞു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഉണ്ടാവുമെന്നാണ് സൂചന.
india
പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഡൽഹി വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനികൾ
പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.
ഡല്‍ഹിയിലെ വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിനികളെ പൊലീസ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്, പുരുഷ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ ആരോപണമുന്നയിച്ചത്.
‘പീഡകരായ ഉദ്യോഗസ്ഥര്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ 20 വയസുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും പൊലീസുകാര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. പുരുഷ പൊലീസുകാര്‍ ഞങ്ങളെ ഉപദ്രവിച്ചു… മോശമായി സ്പര്‍ശിച്ചു… ലൈംഗികമായി ഉപദ്രവിച്ചു. വ്യാജ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി’ വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത 17 വിദ്യാര്‍ഥികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ 11 പേരും പെണ്‍കുട്ടികളാണ്.
സന്‍സദ് മാര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥികള്‍!ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസുകാരുടെ ഉത്തരവ് അനുസരിക്കാതിരിക്കല്‍, അവരെ തടയാന്‍ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, ജോലി തടസപ്പെടുത്തല്‍, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലും 13 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും റിമാന്‍ഡ് ചെയ്തു. വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.
kerala
ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി
11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന് ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
kerala
കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്ഫോടനം; വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

