Connect with us

kerala

മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

വിവരം കേരളത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാട് പറയുന്നത്. ജലവിഭവ വകുപ്പിനെയും പാലക്കാട് ജില്ലാ ഭരണകൂടത്തെയും കഴിഞ്ഞയാഴ്ച രാത്രി വിവരം അറിയിച്ചിരുന്നു

Published

on

പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നുവിട്ടതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍, യാക്കര പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

എന്നാല്‍ വിവരം കേരളത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാട് പറയുന്നത്. ജലവിഭവ വകുപ്പിനെയും പാലക്കാട് ജില്ലാ ഭരണകൂടത്തെയും കഴിഞ്ഞയാഴ്ച രാത്രി വിവരം അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് തഹസില്‍ദാര്‍ക്കോ വില്ലേജ് അധികൃതര്‍ക്കോ ഇതുസംബന്ധിച്ച വിവരം ലഭിച്ചില്ല.

രാവിലെ തന്നെ തീരത്തുള്ളവര്‍ വെള്ളം ഉയരുന്നത് കണ്ട് പരിഭ്രാന്തരായി. സംഭവിച്ചതെന്താണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പല ഇടങ്ങളിലും വെള്ളം കയറി. പത്തു ദിവസം മുമ്പ് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും കഴിഞ്ഞ ദിവസം ഒരറിയിപ്പുമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പാലക്കാട് തിരുവാലത്തൂരില്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ റോഡ് ഉപരോധിച്ചു. എന്നാല്‍ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു

താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Published

on

കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്‌കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.

അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Continue Reading

kerala

നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

Published

on

തിരുവനന്തപുരം നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാര്‍ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്.

ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്കും മുഖത്താണ് പരിക്കേറ്റത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Continue Reading

kerala

നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.

Published

on

പാലക്കാട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം, നിപ ബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിപ വാര്‍ഡിലേക്കാണ് യുവതിയെ മാറ്റിയത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ ആശുപത്രിയിലെത്തിച്ചത്.

കുടുംബത്തിന്റെ ആവശ്യപ്രകാരം ആശുപത്രി മാറ്റിയതാണെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്.
നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Continue Reading

Trending