തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. പീക്ക് അവറായ വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് വകുപ്പു മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ചാര്‍ജ് വര്‍ധന വഴി പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറക്കാനാവുമെന്ന് മന്ത്രി അറിയിച്ചു. നിരക്ക് വര്‍ധന ഏതു രീതിയില്‍ വേണമെന്നതില്‍ നിരക്ക് പെറ്റിഷന്‍ സമര്‍പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി.