main stories
ഇന്ന് കിക്കോഫ്: മഞ്ഞപ്പടയും മോഹന്‍ ബഗാനും
ബ്ലാസ്റ്റേഴ്‌സ് സജജമെന്ന് വുകോമനോവിച്ച്

ഫറ്റോര്‍ഡ (ഗോവ): ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) എട്ടാം പതിപ്പിന് ഇന്ന് ഗോവയില്‍ കിക്കോഫ്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങളെല്ലാം. കാണികള്‍ക്ക് പ്രവേശനമില്ല. ഇന്ന് വൈകിട്ട് 7.30ന് ഗോവയിലെ ഫറ്റോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ എടികെ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. ഏഴാം സീസണിലും ഇരുടീമുകള്‍ തമ്മിലായിരുന്നു കളിതുടക്കം. പുതിയ കോച്ച് ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിലുള്ള ബ്ലാസ്‌റ്റേഴ്‌സ്, മികച്ച തുടക്കം പ്രതീക്ഷിച്ചാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. പോയ സീസണില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം കഴിഞ്ഞ എട്ട് മത്സരങ്ങള്‍ക്കിടെ ആദ്യജയവും ഇന്ന് പ്രതീക്ഷിക്കു
ബ്ലാസ്റ്റേഴ്‌സ് സജജമെന്ന് വുകോമനോവിച്ച്
കൊച്ചി: നീണ്ട പ്രീസീസണ്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമിന് ഗുണം ചെയ്തുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കഴിഞ്ഞ മൂന്നര മാസമായി, സാധ്യമായ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്യുകയായിരുന്നു. അതിനാല്‍ ഫിറ്റ്‌നസിന്റെയും സ്റ്റാമിനയുടെയും കാര്യത്തില്‍ ഞങ്ങള്‍ ഇതുവരെ സന്തുഷ്ടരാണ്. ടീം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ഓരോ മത്സരങ്ങള്‍ കഴിയുന്തോറും ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും വുകോമനോവിച്ച് പറഞ്ഞു. ന്നു. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ഹോട്ട്‌സ്റ്റാര്‍, ജിയോ ടിവി എന്നീ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും തത്സമയം കാണാം.
കോച്ചിങ് തലത്തില്‍ ഉള്‍പ്പെടെ ഏറെ മാറ്റങ്ങള്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വരുത്തി. അഡ്രിയാന്‍ ലൂണ, മാര്‍കോ ലെസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ് പെരേര ഡയസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗെയ്റ്റ്‌ഷെന്‍ എന്നീ വിദേശ താരങ്ങള്‍ ടീമിന് വലിയ മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷ. സഹല്‍ അബ്ദുസമദ് പോലെയുള്ള ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയ ടീം ഇവരില്‍ നിന്ന് ഇത്തവണയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. സഹല്‍ ടീമിലെ പ്രധാന താരമാണെന്നും, താരത്തിന്റെ പുരോഗതിയില്‍ സംതൃപ്തിയുണ്ടെന്നും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. സഹലിനും അഡ്രിയാന്‍ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത ഫോര്‍മേഷനുകളിലായിരിക്കും ടീം ഈ സീസണില്‍ കളിക്കുകയെന്ന സൂചനയും കോച്ച് നല്‍കി.
കഴിഞ്ഞ സീസണിന് സമാനമായി പ്രീസീസണ്‍ സൗഹൃദ മത്സരങ്ങളൊന്നും കളിക്കാതെയാണ് ഇത്തവണയും എടികെ മോഹന്‍ ബഗാന്‍ ലീഗിനെത്തുന്നത്. എങ്കിലും എ.എഫ്‌സി കപ്പിലെ കളിപരിചയം അവര്‍ക്ക് തുണയാവും. ഇന്റര്‍ സോണ്‍ സെമിഫൈനലില്‍ ഉസ്ബകിസ്താന്‍ ടീമിനോട് പരാജയപ്പെടുകയായിരുന്നു. ഹ്യൂഗോ ബൗമസും ജോണി കൗക്കോയുമാണ് ടീമിന്റെ മധ്യനിര കരുത്ത്. മുന്‍നിരയില്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ടീമിനൊപ്പമുണ്ട്. ഈ സഖ്യമായിരുന്നു അവസാന സീസണില്‍ ബഗാന്റെ കരുത്ത്. ഫിജിക്കാരനായ റോയ് അസാമാന്യ വേഗതയില്‍ ഗോള്‍ നേടുന്ന താരമാണ്. ബ്ലാസ്റ്റേഴ്‌സിനെതിരെ അദ്ദേഹത്തിന് മെച്ചപ്പെട്ട റെക്കോര്‍ഡുണ്ട്. ഡേവിഡ് വില്ല്യംസിനൊപ്പം നല്ല കൂട്ടുകെട്ട്. ഈ സഖ്യത്തിന്റെ പ്രഹര ശേഷി തന്നെയാണ് ഇന്ന് മഞ്ഞപ്പടക്ക് കാര്യമായ വെല്ലുവിളി. തുടക്കത്തില്‍ തന്നെ ഗോള്‍ നേടി മല്‍സരത്തില്‍ ആധിപത്യം നേടുകയാണ് ഇവരുടെ തന്ത്രം. അന്റോണിയോ ഹബാസിന്റെ കീഴില്‍ മികച്ച പ്രകനമാണ് ഇത്തവണയും ടീം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടുമത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എടികെ മോഹന്‍ബഗാനായിരുന്നു വിജയം. ലീഗില്‍ അവസാന എട്ട് മത്സരങ്ങളില്‍ വിജയം നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ (36) വഴങ്ങിയ സീസണും കഴിഞ്ഞ തവണത്തേതായിരുന്നു.
kerala
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.
രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.
അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.
ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.
kerala
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി
നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
kerala
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.
കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala2 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി