Connect with us

kerala

വിഭാഗീയതയുടെ പോര്‍ക്കളമായി സി.പി.എം സമ്മേളനങ്ങള്‍

ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം സമ്മേളനങ്ങള്‍ വിഭാഗീയതയുടെ പോര്‍ക്കളങ്ങായി മാറുന്നു. ബ്രാഞ്ച്, ലോക്കല്‍ യോഗങ്ങള്‍ പൂര്‍ത്തിയാക്കി, ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെയാണ് പലയിടത്തും നേതാക്കള്‍ തമ്മിലടിക്കുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് വിഭാഗീയത രൂക്ഷം. തിരുവനന്തപുരത്ത് ആദ്യ ഏരിയാ സമ്മേളനം നടന്ന വര്‍ക്കലയില്‍ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ പീഡന പരാതിയുയര്‍ത്തി വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മറ്റൊരു നേതാവിന് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കേണ്ടിവന്നു.

പാലക്കാട് പുതുശേരി ഏരിയാ സമ്മേളനം വിഭാഗീയതയെ തുടര്‍ന്ന് മാറ്റിവെച്ചു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടര്‍ന്നാണ് 27, 28 തിയതികളില്‍ നടക്കേണ്ടിയിരുന്ന ഏരിയാ സമ്മേളനം മാറ്റിയത്. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാളയാര്‍ ലോക്കല്‍ സമ്മേളത്തില്‍ സംഘര്‍ഷത്തിന് ഇടയാക്കിയത്. ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം.

മുതിര്‍ന്ന നേതാവ് ജി. സുധാകരനെ ഒതുക്കി മൂലക്കിരുത്തിയ ആലപ്പുഴയിലാണ് വിഭാഗീയതയുടെ കുത്തൊഴുക്ക്. സജി ചെറിയാന്‍, പി.പി ചിത്തരഞ്ജന്‍, എച്ച്. സലാം, എ.എം ആരിഫ് എന്നീ നേതാക്കളെ അനുകൂലിക്കുന്നവര്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് കൊമ്പുകോര്‍ക്കുകയായിരുന്നു. ആലപ്പുഴയിലെ കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ രംഗത്തു വന്നതോടെ ജില്ലാ സെക്രട്ടറി ഇടപെട്ട് സമ്മേളനം നിറുത്തിവെച്ചു. സജി ചെറിയാനെയും ചിത്തരഞ്ജനെയും അനുകൂലിക്കുന്ന വിഭാഗങ്ങളാണ് പോര്‍വിളി നടത്തിയത്. കോഴിക്കോട് വിഭാഗീയത മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. നോര്‍ത്ത,് സൗത്ത് ഏരിയാ കമ്മിറ്റി സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷമായി. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി മന്ത്രി മുഹമ്മദ് റിയാസ് പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങിയതിന്റെ പ്രതിഫലനമാണ് കോഴിക്കോട്ട് പോര് കടുപ്പിക്കുന്നത്.

കണ്ണൂരില്‍ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് നീങ്ങുന്നു. തളിപ്പറമ്പില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ട് ഇടപെട്ടത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിനെ പിടിച്ചുലച്ച് ബിനാമി വിവാദം; വ്യവസായി ഹര്‍ഷാദിന്റെ കത്ത് പുറത്ത്

സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു.

Published

on

സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ ബി. മുഹമ്മദ് ഷര്‍ഷാദ് 2022 മാര്‍ച്ചില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദുരൂഹ വ്യക്തിത്വമുള്ളവരുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടി രേഖയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയത്.

പഴയ എസ്.എഫ്.ഐ. നേതാവായ രാജേഷ് കൃഷ്ണ, വളരെ പെട്ടെന്നാണ് കേരളത്തിലെ സി.പി.എം. മന്ത്രിമാരുടേയും നേതാക്കളുടേയും വിശ്വസ്തനായി മാറിയത്. മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത്, വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പ്ലാസ്റ്റ് സേവ് എന്ന എന്‍.ജി.ഒ.യുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയതായി ഷര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നു. ഒരു കടലാസ് കമ്പനി ഉണ്ടാക്കിയാണ് ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും പറയുന്നു. സി.പി.എം. നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒരു ഒന്നാംതരം ‘പവര്‍ ബ്രോക്കറാ’ണ് രാജേഷ് കൃഷ്ണയെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം. ബ്രിട്ടനിലെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ആരോപണമുണ്ട്. മുന്‍ സ്പീക്കര്‍മാരായ പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ രാജേഷിന്റെ ആതിഥേയത്വം സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

kerala

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം

സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Published

on

സ്‌കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്‌കൂളില്‍ പോകുന്നതിനിടെയാണ് അപകടം.

സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍

ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Published

on

റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. വെളിപ്പെടുത്തലുമായി രണ്ട് യുവതികള്‍ കൂടി രംഗത്തെത്തി.ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ സമയം തേടിയിട്ടുണ്ട്.

ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്. വേടന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. 2020-21 കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Continue Reading

Trending