kerala
കര്‍മ രംഗത്തെ ജ്വലിപ്പിച്ച ആദര്‍ശ ധീരന്‍-അഡ്വ.എം. ഉമ്മര്‍
ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇനി ആ താക്കോല്‍ നല്‍കാന്‍ പി.ടി ഇല്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവുന്നില്ല.
അഡ്വ.എം. ഉമ്മര്‍
മതേതര ജനാധിപത്യ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി എന്നല്ലാതെ മറ്റൊരു തരത്തിലും പി.ടി തോമസ് എന്ന നേതാവിനെ കുറിച്ചുവെക്കാന്‍ ആവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളുടെ ബലത്തില്‍ തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യുകയും ആരുടെ മുന്നിലും തലകുനിക്കാതെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്ത പി.ടി ഇത്ര പെട്ടെന്ന് കേരളത്തിന് നഷ്ടമാകേണ്ടിയിരുന്ന ഒരാളായിരുന്നില്ല. തന്റെ പ്രതിഭ കൊണ്ട് കര്‍മരംഗത്തെ ജ്വലിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് പി.ടിയെ ‘പോരാളി’യാക്കിയത്. നിയമസഭയിലെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരനായിരുന്നു അദ്ദേഹം. എതിര്‍ പക്ഷത്തിന് എന്തുതോന്നുമെന്നോ അവരുടെ അഭിപ്രായം എന്തായിരിക്കുമെന്നോ നോക്കാതെ തനിക്ക് പറയുവാനുള്ളത് ഏതുഘട്ടത്തിലും ഇടപെട്ട് സംസാരിക്കുന്ന മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി.ടി അടിയന്തരപ്രമേയം ആയാലും ശ്രദ്ധക്ഷണിക്കല്‍ ആയാലും സബ്മിഷന്‍ ആയാലും നിയമസഭയില്‍ അദ്ദേഹം ഇടപെടും. നാടിന്റെ പൊതുവായ വിഷയങ്ങളില്‍ പഠിച്ച അഭിപ്രായം പറയുന്ന അദ്ദേഹത്തിന്റെ ശൈലി അനുകരണീയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെറ്റിനെ തെറ്റ് തന്നെയാണെന്ന് ഉറക്കെ പറയാനുള്ള ആര്‍ജ്ജവമാണ് പി.ടി തോമസിനെ ശ്രദ്ധേയനാക്കിയത്.
ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് എ.കെ ആന്റണി തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോളാണ്. അവിടെ മുന്നിയൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയായിരുന്നു അദ്ദേഹത്തിന്. അന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന എനിക്കും ഈ പഞ്ചായത്തിലാണ് പാര്‍ട്ടി ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം പി.ടി യോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കുന്നതിന് ആ പഞ്ചായത്തിലെ വോട്ടര്‍മാരുടെ കണക്കുകളും മറ്റ് ഘടകങ്ങളുമെല്ലാം പരിശോധിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു തികഞ്ഞ നേതൃപാടവമാണ് അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍ മഞ്ചേരി മണ്ഡലത്തിലായിരുന്നു ചുമതല.
അന്നും അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രചാരണത്തിന്റെ അവസാനനിമിഷം വരെ ഓരോ നേതാക്കന്മാരുമായി നിരന്തരം ബന്ധപ്പെട്ടും പ്രാദേശിക തലത്തിലെ പ്രവര്‍ത്തകരെ എപ്പോഴും കൂടെക്കൂട്ടിയും അദ്ദേഹം നിറഞ്ഞുനിന്നു.
ഒരുമിച്ച് നിയമസഭാംഗങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന അടിയന്തരപ്രമേയങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കുമൊക്കെ പി.ടി ശക്തമായ പിന്തുണനല്‍കിയത് വിസ്മരിക്കാനാവില്ല. എതിര്‍ പക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാനും അതിന് ചുട്ട മറുപടി നല്‍കാനും പി.ടി മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹം സഭയില്‍ നിന്ന് പുറത്തു പോകാറില്ല, നിയമസഭാ നടപടികളില്‍ കൃത്യമായി ഇടപെട്ടുകൊണ്ട് എപ്പോഴും സീറ്റില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു സാമാജികന്‍ എന്ന നിലയില്‍ നിയമസഭയില്‍ എപ്പോള്‍ ഇടപെടണം എന്ന് തോന്നിയാലും അദ്ദേഹം അപ്പോള്‍തന്നെ ഇടപെടും എന്നതാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം വളരെ വലുതായിരുന്നു. അത് രാഷ്ട്രീയ എതിരാളികളുടെ ഉറക്കംകെടുത്തുന്ന വിധം ശക്തവും ആയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് പി.ടി പരിസ്ഥിതി വിഷയങ്ങളില്‍ പ്രത്യേകിച്ച്, പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആധികാരികമായി പറയുവാന്‍ കഴിയുന്ന നേതാവായിരുന്നു.
ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇനി ആ താക്കോല്‍ നല്‍കാന്‍ പി.ടി ഇല്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. വളരെ ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിച്ച ഏറ്റവും പ്രിയപ്പെട്ട സഹോദരനാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടിയോടും എന്റെ വേദന പങ്കുവെക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രഗല്‍ഭരില്‍ ഒരാളായ പി.ടിയുടെ വിയോഗത്തില്‍ ഹൃദയപൂര്‍വ്വം അനുശോചനം അറിയിക്കുന്നു.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു
തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി എ. ഉമേഷിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് മെഡിക്കല്‍ അവധി എടുത്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് പീഡനാരോപണം ആദ്യമായി പുറത്തുവന്നത്. കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട യുവതി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയിലും ഉമേഷിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും, തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും സ്ത്രീ മൊഴിയില്‍ വ്യക്തമാക്കി.
ഉമേഷിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കാമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
2014ല്‍ ചെര്‍പ്പുളശ്ശേരിയില്‍ അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെയാണ് ഉമേഷ് പീഡിപ്പിച്ചതെന്ന് ബിനു തോമസിന്റെ കുറിപ്പില്‍ പറയുന്നു. അറസ്റ്റ് ചെയ്ത ദിവസം തന്നെ സ്ത്രീയെ വിട്ടയച്ചെങ്കിലും പിന്നീട് രാത്രി ബിനു തോമസിനെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലെത്തിച്ചുവെന്നാണ് കുറിപ്പ്. തുടര്‍ന്ന് തനിക്കെതിരെ നിരന്തരം ഭീഷണിയും മാനസിക പീഡനവും ഉണ്ടായിരുന്നതായി ബിനു കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
വടക്കഞ്ചേരി സിഐയായിരുന്ന സമയത്തും അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ച് കേസ് എടുക്കാതിരുന്നതായും, ഔദ്യോഗിക സ്ഥാനദുരുപയോഗമുണ്ടായതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലക്കാട് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു
ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.
ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
സതേണ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.
ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala18 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

