കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ചിക്കബല്ലാപുര്‍ ജില്ലയിലാണ് ആക്രമണം നടന്നത്.  സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയുമാണ് അക്രമത്തില്‍ തകര്‍ന്നത്. 160 വര്‍ഷം പഴക്കമുണ്ട് ഈ പള്ളികള്‍ക്ക്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്നത് വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണെന്ന് പുരോഹിതന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രണം  അരങ്ങേറിയിരുന്നു. കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.