Connect with us

More

അപകീര്‍ത്തി പ്രചാരണം: ‘ചന്ദ്രിക’ നിയമ നടപടിക്ക്

Published

on

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനും മുസ്‌ലിംലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡിനും അപകീര്‍ത്തികരമായ തരത്തില്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഡെക്കാന്‍ ക്രോണിക്കിള്‍’ പത്രത്തിനും ഈ രീതിയില്‍ കുപ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി അറിയിച്ചു. ചന്ദ്രികയുടെ കോഴിക്കോട്ടെ ആസ്ഥാനം ‘വില്‍പ്പന നടത്തുന്നു’ തുടങ്ങിയ അപവാദ കഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത്തരം ഹീന ശ്രമങ്ങളെ കര്‍ശന നിയമ നടപടികളിലൂടെ നേരിടും.
ചന്ദ്രിക ഡയരക്ടര്‍ബോര്‍ഡിന്റെ ഏതെങ്കിലുമൊരു യോഗത്തിലോ, മുസ്‌ലിംലീഗിന്റെ ഏതെങ്കിലും സമിതികളിലോ ഇന്നോളം ഒരാളും പരാമര്‍ശിക്കുകപോലും ചെയ്യാത്ത ‘ഭൂമി വില്‍പ്പന’ പോലുള്ള കഥകള്‍ ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് അനുവദിക്കാനാവില്ല. ഇത് ചന്ദ്രിക വായനക്കാരെയും വരിക്കാരെയും അഭ്യുദയകാംക്ഷികളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ ആസൂത്രിതമായി മെനഞ്ഞെടുത്തതാണ്.
ചന്ദ്രിക നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ഓഹരിയുടമകളുടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍, മാനേജിങ് ഡയരക്ടര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയും, ഒക്‌ടോബര്‍ ഒന്നിനാരംഭിച്ച ചന്ദ്രിക സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ പുരോഗമിക്കുകയും ചെയ്യുന്ന സമയംതന്നെ നോക്കി, ഇത്തരം വ്യാജ വാര്‍ത്തകളുമായി രംഗത്തിറങ്ങിയവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്.
82 വര്‍ഷത്തെ മഹിത പാരമ്പര്യമുള്ള ചന്ദ്രികയുടെ പ്രയാണപഥത്തില്‍ കടുത്ത പ്രതിസന്ധികള്‍ പലപ്പോഴും കടന്നുവരികയും അതെല്ലാം ചന്ദ്രികയുടെ സ്‌നേഹജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘമായ കാലം പ്രവര്‍ത്തനം മുടങ്ങാതെ കരുത്തോടെ മുന്നോട്ടുപോകുന്ന ഏക ദിനപത്രം ചന്ദ്രിക മാത്രമാണെന്ന് അപവാദ പ്രചാരകര്‍ ഓര്‍ക്കണം. കോടിക്കണക്കിനു രൂപ പ്രതിമാസം പ്രസിദ്ധീകരണച്ചെലവ് വരുന്നതാണ് പത്രങ്ങള്‍ എന്ന് ആര്‍ക്കും അറിയാം. ആദായമുണ്ടാക്കാന്‍ മൂല്യങ്ങളുപേക്ഷിക്കുന്ന പത്ര വ്യവസായത്തിന്റെ കണ്ണിലൂടെയല്ല മാനേജ്‌മെന്റ് ചന്ദ്രികയെ കാണുന്നത്. ചന്ദ്രികയ്ക്ക് സമൂഹത്തെയും നാടിനെയും സമുദായത്തെയും സംബന്ധിച്ച ഉന്നതമായ ലക്ഷ്യങ്ങളുണ്ട്.
ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും അഭ്യുദയകാംക്ഷിയും ചന്ദ്രികയുടെ പുരോഗതിക്കായി നിശ്ചയദാര്‍ഢ്യത്തോടെ രംഗത്തുണ്ട്. ആ ആത്മവീര്യത്തെ കെട്ടുകഥകള്‍ കൊണ്ട് തകര്‍ക്കാമെന്നു കരുതേണ്ട. ഏത് മാധ്യമസ്ഥാപനത്തിലുമെന്നപോലെ ചന്ദ്രികയിലുമുള്ള ജീവനക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഗൗരവപൂര്‍വമായ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിട്ടുമുണ്ട്- ഡയരക്ടര്‍ബോര്‍ഡ് വ്യക്തമാക്കി.

Continue Reading
Advertisement
1 Comment

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending