Connect with us

kerala

കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍

ഇന്ന് രോഗം വന്നവരില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്.

Published

on

കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4 തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ 2 വീതവും ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

ഇന്ന് രോഗം വന്നവരില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. സമ്പര്‍ക്കം മൂലം ഒമിക്രോണ്‍ സ്ഥിതികരിച്ചത് 7 പേര്‍ക്കാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഉള്‍പ്പടെ നിലവില്‍ കേരളത്തില്‍ 107 പേര്‍ക്കാണ്  ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending