Connect with us

kerala

മുസ്ലിം ലീഗ് നേതാവ് എ. യൂനുസ് കുഞ്ഞ് മരണപ്പെട്ടു

1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്.

Published

on

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയും ദേശിയ അസിസ്റ്റന്റ് സെക്രട്ടറിയുമായ എ. യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാര്‍ധക്യ സഹാജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പള്ളിമുക്ക് യൂനസ് കോളേജിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുക. പൊല്ലുവിള ജുമാ മസ്ജിദില്‍ വൈകീട്ട് നാലിനാണ് ഖബറടക്കം.

1991 -96 കാലയളവില്‍ മലപ്പുറത്ത് നിന്നാണ് യൂനുസ് കുഞ്ഞ് നിയമസഭയിലെത്തിയത്. കൊല്ലം സ്വദേശിയും വ്യവസായ പ്രമുഖനുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊണ്ടോട്ടിയില്‍ ഒരാള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമെന്ന് പ്രാഥമിക നിഗമനം

ചെറുകാവ് ഇആർഎഫ് സന്നദ്ധ പ്രവർത്തർ എത്തിയാണ് മറ്റു നടപടികൾ പൂർത്തിയാക്കിയത്.

Published

on

മുസ്ലിയാരങ്ങാടി യിൽ ഒറ്റയ്ക്കു താമസിക്കുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസ്ല്യാരങ്ങാടി ഇരുപതാം മൈൽ സ്വദേശി മുസ്‌തഫ (55) ആണു മരിച്ചത്. കൊണ്ടോട്ടിയിൽനിന്നു പൊലീസ് സ്ഥലത്തെത്തി. ചെറുകാവ് ഇആർഎഫ് സന്നദ്ധ പ്രവർത്തർ എത്തിയാണ് മറ്റു നടപടികൾ പൂർത്തിയാക്കിയത്.

മൃതദേഹത്തിന് ഏകദേശം 3 ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Continue Reading

kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് പരോൾ; നടപടി കോടതി ഉത്തരവ് മറികടന്ന്

മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്‍ക്കാണ് പരോള്‍ ലഭിച്ചത്.

Published

on

ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവര്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കാണ് പരോള്‍ അനുവദിച്ചത്.

നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതികള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ച ഉടനാണ് പരോള്‍ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകള്‍ അനുവദിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്.

റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറില്‍ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി 11 പേര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരാള്‍ ലംബു പ്രദീപിന് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു.

സിപിഎം മുന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ 2020 ജൂണ്‍ 11 ന് ജയില്‍വാസത്തിനിടെ മരിച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എയായി.

Continue Reading

kerala

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; 28 ദിവസം സഭ ചേരും

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.

Published

on

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്യും.

സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വര്‍ഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂണ്‍ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട്, മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടര്‍ന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുന്നതുമാണ്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Continue Reading

Trending