Connect with us

More

മിഠായിത്തെരുവ് തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു; കോടികളുടെ നഷ്ടം

Published

on

കോഴിക്കോട്: കോഴിക്കോട്ടെ വാണിജ്യകേന്ദ്രമായ മിഠായിതെരുവിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. രാധാ തിയറ്ററിനു സമീപം മോഡേണ്‍ എന്ന തുണികടയില്‍ രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂന്ന് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടായിരുന്നു.

സമീപത്തെ പതിനഞ്ചോളം കടകളിലേക്കും തീ വ്യാപിച്ചിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തീ നിയന്ത്രണ വിധേയമാക്കാന്‍ കടുത്ത പരിശ്രമത്തിലായിരുന്നു. തുണിക്കടകളും ചെരിപ്പുകളുമുള്ള കടകളാണ് കത്തി നശിച്ചത്. എന്നാല്‍ കടയിലുണ്ടായിരുന്ന അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പരിഭ്രാന്തി പരത്തിയെങ്കിലും അവ സുരക്ഷിതമായി പുറത്തെടുത്തു. കയറില്‍ കെട്ടിയാണ് സിലിണ്ടറുകള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കിയത്.

സംഭവസ്ഥലത്ത് കനത്ത പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെങ്കിലും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രവര്‍ത്തനം തീപിടുത്തം അണക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. കടകളില്‍ ആരും കുടുങ്ങിയിട്ടില്ല.

kerala

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്

Published

on

മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.

രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.

ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശബരിമലയില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Continue Reading

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

Trending