Connect with us

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന നീക്കം ഭാഗികമായി തടസപ്പെടും

സംസ്ഥാനത്ത് ഇന്ധന നീക്കം ഇന്ന് മുതല്‍ ഭാഗികമായി തടസ്സപ്പെടും.

Published

on

സംസ്ഥാനത്ത് ഇന്ധന നീക്കം ഇന്ന് മുതല്‍ ഭാഗികമായി തടസ്സപ്പെടും.ബി.പി.സി.എല്‍,എച്ച്.പി.സി.എല്‍ കമ്പനികള്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ചതയോടയാണിത്.ജി.എസ്.ടിയായി നല്‍കേണ്ട പതിമൂന്ന് ശതമാനം തുക അടയ്ക്കാന്‍ കമ്പനികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന നീക്കം ഭാഗികമായി തടസപ്പെടും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി

Published

on

സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.

Continue Reading

kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ അഞ്ച് ജില്ലകളിലായി രണ്ട് കുട്ടികളടക്കം അഞ്ച് മരണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ചൊവ്വാഴ്ച മാത്രം അഞ്ച് മരണം. രണ്ട് കുട്ടികളുൾപ്പെടെയാണ് അഞ്ച് പേർ മരിച്ചത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

കോട്ടയം വൈക്കത്ത് വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്.ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞാണ് അപകടം. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനുനിവാസിൽ അശോകന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതെയാകുകയായിരുന്നു. കിള്ളിയാറിലൂടെ ഒഴുകിവന്ന് വഴയില പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണാണ് യുവാവ് മരിച്ചത്. കൊയ്പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര ധര്‍മപാലന്റെ മകന്‍ അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് (15) മുങ്ങിമരിച്ചു. വീടിനടുത്തുള്ള തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

കാസര്‍ഗോഡ് കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി. നീന്തൽ അറിയാതിരുന്ന കുട്ടി ചുഴിയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.

Continue Reading

GULF

കൊടുവള്ളി സ്വദേശി ഖത്തറിൽ മരണപ്പെട്ടു

Published

on

കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 9.30ന് പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം.

Continue Reading

Trending