gulf
ഹജ്ജിന് 10 ലക്ഷം പേര്; ഇത്തവണ സഊദിക്ക് പുറത്തുള്ളവരും
65 വയസിന് മുകളിലുള്ളവരുടെ ഹജ്ജ് അപേക്ഷകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും.
റിയാദ്: കോവിഡ് മഹാമാരിയെതുടര്‍ന്ന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ രണ്ട് സീസണുകള്‍ക്ക് ശേഷം ഇത്തവണ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അനുമതി. മുഴുവന്‍ ഡോസ് വാക്സിനും സ്വീകരിച്ച 65 വയസിനു താഴെയുള്ള സഊദിക്ക് അകത്തും പുറത്തും നിന്നുള്ള 10 ലക്ഷം പേര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് സഊദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
ഹറം പള്ളികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ 2021 ഒക്ടോബറോടെ തന്നെ നീക്കിയിരുന്നെങ്കിലും കോവിഡിന് മുമ്പുള്ള രീതിയിലേക്ക് തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണയും ഉയര്‍ത്തില്ല. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ 25 ലക്ഷം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്.
കോവിഡ് ഭീതി പൂര്‍ണമായി വിട്ടൊഴിയാത്ത പശ്ചാത്തലത്തിലും എക്സ്.ഇ അടക്കം പുതിയ വകഭേദങ്ങള്‍ യൂറോപ്പില്‍ ഉള്‍പ്പെടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലുമാണ് ഇത്തവണയും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിയത് വിശ്വാസികള്‍ക്ക് ആശ്വാസമാകും.
സുരക്ഷിതമായും ആത്മീയാന്തരീക്ഷത്തിലും പരമാവധി പേര്‍ക്ക് ഹജ്ജിന് അവസരം ഒരുക്കുകയാണ് ഇരു ഹറമുകളുടേയും സേ വകനായ സഊദി ഭരണാധികാരിയുടെ താല്പര്യമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
65 നു മുകളിലുള്ളവര്‍ അയോഗ്യര്‍
കൊണ്ടോട്ടി: 65 വയസിന് മുകളിലുള്ളവരുടെ ഹജ്ജ് അപേക്ഷകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും. ഇതിനകം ഹജ്ജ് അപേക്ഷ സമര്‍പ്പിച്ച 65 വയസിനു മുകളിലുള്ള പുരുഷന് മെഹ്റമായ ഗ്രുപ്പിന്റെ അപേക്ഷ കാന്‍സല്‍ ആവുന്നതോടെ ഗ്രൂപ്പിലെ മറ്റു സ്ത്രീകളുടെ അപേക്ഷയും കാന്‍സല്‍ ആവുന്നതാണ്. അതേപോലെ 70 വയസ് ഗ്രൂപ്പിലെ എല്ലാ അപേക്ഷയും കാന്‍സല്‍ ആവുന്നതാണ്.
എന്നാല്‍ മേല്‍ തീരുമാനപ്രകാരം അപേക്ഷ കാന്‍സല്‍ ആയ 65 നു താഴെയുള്ളവര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാ വുന്നതും 65 നു താഴെ യുള്ള സ്ത്രീകള്‍ക്ക് മറ്റൊരു പുരുഷ മെഹ്റമിനെ ഉള്‍പ്പെടുത്തി പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗകര്യം ഏര്‍പെടുത്തി യിട്ടുണ്ട് ഇത് പ്രകാരം ഈ മാസം ഏപ്രില്‍ ഒന്‍പതു മുതല്‍ 22 വരെ ഓണ്‍ലൈന്‍ ആയി പുതിയ അപേക്ഷ സമര്‍പ്പിക്കാ വുന്നതാണ്.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala19 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

