Connect with us

india

ശക്തിക്കനുസരിച്ച് പ്രാതിനിധ്യം വേണമെന്ന് കേരള ഘടകം

പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പിബിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കേരള ഘടകം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെടും

Published

on

പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പിബിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് കേരള ഘടകം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആവശ്യപ്പെടും. ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് കേരള ഘടകം കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെടുക. നിലവില്‍ കേരളത്തില്‍ നിന്ന് നാല് പിബി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 17 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണുള്ളത്.

പാര്‍ട്ടി അംഗങ്ങളുടെ പകുതിയിലധികം കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പില്‍ ഇതിനനുസരിച്ചുള്ള പരിഗണന വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.75 വയസ്സ് മാനദണ്ഡത്തിന്റെ പേരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ടു പേര്‍ മാറി നില്‍ക്കുമ്പോള്‍ പകരമായി ഒരാളെ കേരളത്തില്‍ നിന്ന് പരിഗണിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

നിലവിലുള്ള 17 പിബി അംഗങ്ങളില്‍ എട്ട് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. കേരളവും പശ്ചിമ ബംഗാളും തമ്മില്‍ പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തില്‍ 36,6347 പേരുടെ വ്യത്യാസമുണ്ട്. പാര്‍ട്ടി ശക്തമായിരുന്നപ്പോള്‍ ബംഗാളിനു ലഭിച്ച പരിഗണന ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. ഇതിന് എതിരുനില്‍ക്കാന്‍ ബംഗാള്‍ ഘടകം തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ വയസ് ഇളവ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എസ് രാമചന്ദ്രന്‍പിള്ളക്ക് പകരം എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെ പരിഗണിക്കാനാണ് സാധ്യത.

അധികമായി പിബി അംഗത്തെ ലഭിച്ചാല്‍ എ.കെ ബാലനെയോ, കെ.രാധാകൃഷണനെയോ പരിഗണിക്കും. പിബിയില്‍ കാലങ്ങളായി തുടരുന്ന ദലിത് അവഗണന മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്ന പ്രതീക്ഷയില്‍ ബംഗാള്‍ ഘടകം സമവായത്തിന് വഴങ്ങിയേക്കുമെന്നാണ് സൂചന. നിലവില്‍ കേരളം, ബംഗാള്‍, ത്രിപുര, യുപി, എപി, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ മാത്രമാണുള്ളത്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മാറുന്ന പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ക്ക് ആര് സിസിയില്‍ എത്തുമെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. മന്ത്രിമാരായ പി.രാജീവന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ പേരാണ് കേള്‍ക്കുന്നത്.

75 പിന്നിട്ട പിബി അംഗങ്ങള്‍

-എസ് രാമചന്ദ്രന്‍പിള്ള 84 വയസ്സ്. പിബിയിലെ മുതിര്‍ന്ന അംഗം.1992 മുതല്‍ പിബിയില്‍ തുടരുന്നു.ആലപ്പുഴ സ്വദേശി.
-ബിമന്‍ബോസ്. 81 വയസ്സ്. ബംഗാളില്‍ നിന്നുള്ള പ്രതിനിധി.സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി. 1998 മുതല്‍ പിബിയില്‍ തുടരുന്നു.
-ഹനന്‍ മൊല്ല.76 വയസ്സ്. ഓള്‍ ഇന്ത്യ കിസാന്‍ സഭ മുതിര്‍ന്ന നേതാവ്.ബംഗളില്‍ നിന്ന് നിരവധി തവണ ലോകസഭയില്‍.
-പിണറായി വിജയന്‍. 76. കേരള മുഖ്യമന്ത്രി. 1998മുതല്‍ 2015വരെ സിപിഎം കേരള ഘടകം സെക്രട്ടറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വന്ദേമാതരം ചര്‍ച്ച ശ്രദ്ധതിരിക്കാന്‍: കേന്ദ്രത്തിനെതിരെ ഹാരിസ് ബീരാന്‍

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവര്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ട,ഇന്ത്യ വൈവിധ്യങ്ങളെ ചേര്‍ത്തുവെക്കുന്ന മാതൃകാ രാജ്യം

Published

on

ന്യൂഡല്‍ഹി: സ്വാതന്ത്ര സമരത്തില്‍ പങ്കാളികളാവാത്ത ബി.ജെ.പി ഞങ്ങള്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍. ‘വന്ദേ മാതരം’ത്തിന്റെ 150ാം വാര്‍ഷികത്തെക്കുറിച്ചുള്ള രാജ്യസഭാ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ഹാരിസ് ബീരാന്‍ ആഞ്ഞടിച്ചത്. സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ ആശയങ്ങളിലെ വൈവിധ്യങ്ങളെ മാതൃകാപരമായി ചേര്‍ത്തുവെച്ചതിലൂടെയാണ് ഇന്ത്യ ലോകത്ത് വേറിട്ട ആശയമായി നില നില്‍ക്കുന്നത്. ആ ഇന്ത്യയുടെ വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ് ബിജെ പിയുടെ നയങ്ങള്‍. ലോകത്ത് സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന രീതിയില്‍ മതങ്ങളെയും, ഭാ ഷകളെയും, സംസ്‌ക്കാരങ്ങളെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന തരത്തില്‍ ‘ഉള്‍ക്കൊള്ളല്‍, സമവായം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത്.

നമ്മുടെ സ്ഥാപക പിതാക്കന്മാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഈ ബഹുസ്വര സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുകയും ഭിന്നത ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനാല്‍ സമവായ രൂപീകരണം രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രധാന തത്വമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പ്രസംഗത്തില്‍, ഇന്ത്യയുടെ വൈവിധ്യം ലോകത്ത് മറ്റെങ്ങുമില്ലാത്തതാണെന്ന് അഡ്വ. ഹാരിസ് ബീരാന്‍ അടിവരയിട്ടു. ഇപ്പോള്‍ വന്ദേ മാതരം ചര്‍ച്ച ചെയ്യുന്നത് രാജ്യത്തെ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥവും നിര്‍ണായകവുമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ രൂപയുടെ വിലയിടിവ്, ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ നിന്നും ഈ ചര്‍ച്ച ശ്രദ്ധ തിരിക്കുന്നു. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പോലുള്ളവയ്ക്ക് മുന്നോടിയായി രാഷ്ട്രീയ ആഖ്യാനങ്ങള്‍ സൃ ഷ്ടിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇത്തരം ചര്‍ച്ചകളെന്നും തമിഴ്‌നാട്ടില്‍ നിന്ന് ചെങ്കോല്‍ ലോക്‌സഭയില്‍ സ്ഥാപിച്ചത് ഇതുപോലെ ആഖ്യാനം മെനയലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന രീതിയേയും അദ്ദേഹം അപലപിച്ചു.

Continue Reading

india

രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്‌റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ

ബി.ജെ.പി തുടര്‍ച്ചയായി നെഹ്‌റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അമിത് ഷാ ആയിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി തുടര്‍ച്ചയായി നെഹ്‌റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരം എപ്പോഴും ആലപിക്കാറുണ്ട്. നിസ്സഹകരണ സമര കാലത്ത് വ ന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത് ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കു ന്നോ?. നിങ്ങള്‍ രാജ്യസ്‌നേഹത്തെ പടിച്ച് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ്. വന്ദേമാ തരത്തിന്റെ ആദ്യത്തെ ഖണ്ഡികകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നത് നെഹ്‌റുവിന്റെ മാത്രം തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന എടുത്തതാണ്. ഗാന്ധി, ബോസ്, മദന്‍മോഹന്‍ മാളവ്യ, ജെ.ബി കൃപലാനി എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് തീരുമാനിച്ചത്. ചരിത്രത്തെ വളച്ചൊടിക്കാന്‍ സ്വാതന്ത്ര്യ സമരനായകരെ അപമാനിക്കുകയാണ് ബി.ജെ.പിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദേശീയ നായകരെ അപാനിക്കാനായി ചര്‍ച്ച കൊണ്ടുവന്നതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

നേരത്തെ രാജ്യസഭയില്‍ വന്ദേമാതരം ചര്‍ച്ചയില്‍ ദേശീയ ഗീതമായ വന്ദേമാതരത്തെ വിഭജിച്ചത് രാജ്യ വിഭജനത്തിന് കാരണമായെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയ ഫലമായിരുന്നെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

Continue Reading

india

നുഴഞ്ഞുകയറ്റക്കാര്‍ എവിടെ?; എസ്.ഐ.ആറില്‍ മോദിയെ ഭിത്തിയിലൊട്ടിച്ച് ടി.എം.സി എം.പി

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല

Published

on

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കരണ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി. ബിഹാറില്‍ മോദി പറഞ്ഞു നുഴഞ്ഞു കയറ്റക്കാര്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്ന്. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ ആ നുഴഞ്ഞുകയറ്റക്കാര്‍ എവിടെ എന്നായിരുന്നു എം.പിയുടെ ചോദ്യം.

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ എസ്.ഐ.ആര്‍ നടപ്പിലാക്കുമെന്ന് മോദി പ്രസംഗിച്ചു നടന്നു. എന്നിട്ട് ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും കണ്ടെത്താനായില്ല. ബി.എസ്.എഫ്, സി. ഐ.എസ്.എഫ് എന്നിവര്‍ക്ക് ഒരാളെ പോലും കണ്ടത്താനായില്ല. കുഴപ്പം മുഴുവന്‍ ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കുമാണെന്ന് മോദിയെ അനുകരിച്ചു കൊണ്ട് കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

വോട്ടര്‍മാരെ നീക്കം ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലവില്‍ എസ്.ഐ.ആര്‍ നടത്തുന്നത്. 2024ല്‍ ഉള്ള വോട്ടറോട് പറയുന്നു. 2002ല്‍ നിങ്ങള്‍ ഇല്ലാത്തതിനാല്‍ വോട്ടറല്ലെന്ന്. വോട്ടര്‍മാരെ വെട്ടിമാറ്റാനാണെങ്കില്‍ പിന്നെ തിരഞ്ഞെടുപ്പ് എന്തിനാണെന്നും കല്യാണ്‍ ബാനര്‍ജി ചോദിച്ചു. ഇപ്പോള്‍ മോദി കമ്മീഷനിലൂടെ ആരാണ് വോട്ടര്‍ എന്ന് തീരുമാനിക്കുകയാണ്. ആരും നിയമത്തിന് മുകളിലല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെയ്തികള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പിന് മുമ്പ് പണം വിതരണം ചെയ്യുകയാണെന്നും ബി.ജെ.പി നേതാക്കളെ പൈസയുമായി കണ്ടെത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നും എന്‍.സി.പി എം.പി സുപ്രിയ സുലേ ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നം വരെ മോഷ്ടിക്കപ്പെട്ടുവെന്നും ഇത് യഥാര്‍ത്ഥ ജനാധിപത്യ രീതിയ ല്ലെന്നും അവര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് പ്രക്രിയ നടത്ത ണമെന്ന് ആര്‍.ജെ.ഡി അംഗം അഭയ് കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.

വെറും മുദ്രാവാക്യം വിളികളല്ലാതെ എത്ര ബംഗ്ലാദേശികളെ നിങ്ങള്‍ എസ്.ഐ.ആറിലുടെ കണ്ടെത്തിയെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് ചോദിച്ചു. അതേ സമയം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രപതി പദം റബ്ബര്‍ സ്റ്റാമ്പ് ആക്കിയവരാണെന്ന് ബി.ജെ.പി എം.പി നിശികാന്ത് ദുബെ ആരോപിച്ചു. എന്നാല്‍ എസ്.ഐ.ആര്‍ ജോലി ഭാരം കാരണം ബി.എല്‍.ഒമാരുടെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷ് യാദവിന്റെ ആക്രമണം. ആവശ്യമായ രേഖകള്‍ നല്‍കിയിട്ടും തിര. കമ്മിഷന്‍ ആയിരക്കണക്കിന് വോട്ടുകള്‍ വെട്ടിമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കണം. കമ്മീഷന്‍ പക്ഷപാതിത്വം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പേപ്പര്‍ ബാലറ്റുകള്‍ കൊണ്ടുവരികയോ, 100 ശതമാനം വി.വിപാറ്റുകള്‍ എണ്ണുകയോ വേണമെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ആവശ്യപ്പെട്ടു. വോട്ടവകാശം 21ല്‍ നി ന്നും 18 ആക്കി ഏറ്റവും വലിയ പരിഷ്‌കാരം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending