Connect with us

News

കേളത്തിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പ്‌

ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച ആത്മവിശ്വാസത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്നാം അങ്കത്തിറങ്ങുന്ന കേളത്തിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പ്.

Published

on

മലപ്പുറം: ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച ആത്മവിശ്വാസത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്നാം അങ്കത്തിറങ്ങുന്ന കേളത്തിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പ്. വൈകുന്നേരം എട്ടുമണിക്ക് പയ്യനാടാണ് കളി. നിലവില്‍ രണ്ടു ജയത്തോടെ ആറു പോയിന്റ് നേടി ടീം തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത്. കളിച്ച ആദ്യ കളി തന്നെ മിന്നും പ്രകടനത്തോടെ മൂന്ന് പോയിന്റ് നേടിയ വടക്ക്കിഴക്കന്‍ കരുത്തരായ മേഘാലയയാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളികള്‍.

കേരളം രണ്ടു കളികളില്‍ നിന്നും ഏഴ് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. കന്നിയങ്കത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗാളിനെ രണ്ടുഗോളുകള്‍ക്കും തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് മേഘാലയയുടെ വരവ്.

മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് നല്ല ഫോമിലാണ്. മുന്നേറ്റനിരയില്‍ നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും സൂപ്പര്‍ സബായി വന്ന് ബംഗാളി പോസ്റ്റിലേക്ക് നിറയൊഴിച്ച നൗഫലും ജെസിനും പ്രതീക്ഷയാണ്. മികച്ചൊരു ജയം സ്വന്തമാക്കി സെമിയിലേക്ക് കടക്കുക എന്നതുതന്നെയാകും കേരളത്തിന്റെ പ്ലാന്‍.

അവസാന കളിയില്‍ വെള്ളിയാഴ്ച്ച പഞ്ചാബിനെയാണ് കേരളം നേരിടുക. ഗ്രൂപ്പ്് ചാമ്പ്യന്മാരായി തന്നെ സെമിയില്‍ കടന്നാല്‍ ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരെ നേരിട്ടാല്‍മതിയാകും. വണ്‍ ടച്ചുകള്‍കൊണ്ട് കളിമെനയുന്ന മേഘാലയ കേരളത്തിന് കരുത്തരായ എതിരാളികള്‍ തന്നെയാകും. ആദ്യകളിയില്‍ ഇരട്ട ഗോള്‍ നേടിയ ഫിഗോ സിന്‍ഡായില്‍ തന്നെയാണ് മേഘാലയ പ്രതീക്ഷ.

വിജയമില്ലെങ്കിലും തോല്‍വി വേണ്ട എന്ന നിശ്ചയദാര്‍ഡ്യത്തിലാവും ടീം ഇറങ്ങുക. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സെമി സാധ്യതയുണ്ട് എന്നതിനാല്‍ ഓരോ കളിയും നിര്‍ണ്ണായകമാണ്. കേരളവും മേഘാലയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശക്തമായൊരു മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്

Published

on

ലഖ്‌നൗ: തീവ്ര വോട്ടർ പട്ടിക പരിഷ്തരണത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിത്തറ തകർക്കലാണ് എസ്ഐആറിന്റെ പേരിൽ നടക്കുന്നതെന്നാണ് അഖിലേഷ് യാദവിൻ്റെ ആക്ഷേപം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഴിമതിക്കാരായ ഉദ്യോ​ഗസ്ഥരും വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്നും സമാജ് വാദി നേതാവ് ആരോപിച്ചു.

“ഇന്ന് വോട്ടർ പട്ടികയിൽ നിന്ന് മാറ്റപ്പെടുന്നവർക്ക് നാളെ ഭൂമി രേഖകളും റേഷൻകാർഡും ബാങ്ക് രേഖയും ഇല്ലാതായേക്കാം. ജാതി സംവരണ ആനുകൂല്യത്തിൽ നിന്നും അവർ പുറത്താക്കപ്പെട്ടേക്കാം. കൊളോണിയൽ ഭരണകാലത്തുണ്ടായതിനേക്കാൾ വലിയ ​ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി നീക്കം എൻഡിഎ സഖ്യകക്ഷികളും മനസ്സിലാക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അടിത്തറ കൂടി ഇല്ലാതാകും,” അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ കുറിച്ചു.

നേരത്തെ എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിരുന്നു. 2004 ൽ എസ്ഐആർ നടപ്പാക്കിയത് രണ്ട് വർഷമെടുത്താണ്. ഇപ്പോൾ എന്തിനാണിത്ര ഭീകരമായ ധൃതിയോടെ നടപ്പാക്കുന്നതെന്നായിരുന്നു മമതയുടെ ചോദ്യം.

കണക്ടിവിറ്റി സ്പീഡില്ലാത്തതിനാൽ ബിഎൽഒമാർക്ക് വേഗത്തിൽ ജോലി ചെയ്യാനാകുന്നില്ല. ജോലി ഭാരം അവരുടെ ജീവനെടുക്കുകയാണ്. ഒരു പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഎൽഒമാരുടെ ജീവൻ ഇല്ലാതാക്കുന്നു. അന്തിമ പട്ടിക വരുമ്പോൾ ഭയാനകമായ സ്ഥിതിയാകും എന്നുറപ്പാണ്. സമയമെടുത്ത് നല്ല രീതിയിൽ നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനം ഒപ്പം നിന്നേനെയെന്നും മമത ബാനർജി പറഞ്ഞു.

Continue Reading

india

ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.

Published

on

ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Continue Reading

kerala

മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

Published

on

ഇടുക്കി ആനച്ചാലില്‍ മണിക്കൂറുകളായി സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തി കയറുകെട്ടിയാണ് സഞ്ചാരികളെ പുറത്തിറക്കിയത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം മലപ്പുറം സ്വദേശികളായ നാലുപേരും സ്‌കൈ ഡൈനിംങ്ങ് ജീവനക്കാരിയുമടക്കം അഞ്ചുപേരാണ് മണിക്കൂറുകളോളം ഇതില്‍ കുടുങ്ങിക്കിടന്നത്.

ഫയര്‍ഫോഴ്‌സ് സംഘത്തിലൊരാള്‍ മുകളിലെത്തുകയും സേഫ്റ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ച് കയറുകെട്ടിയാണ് ആളുകളെ പുറത്തിറക്കുന്നത്. ആദ്യം സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് പുറത്തിറക്കിയത്. ക്രൈയിനിന്റെ തകരാണ് സ്‌കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു.ഇന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്സ് കയര്‍ കെട്ടി കുടുങ്ങിക്കിടന്ന ഓരോരുത്തരെയും രക്ഷപ്പെടുത്തിയത്.150 ലധികം അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടങ്ങിക്കിടന്നിരുന്നത്. രണ്ടുമാസം മുന്‍പാണ് ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിംങ്ങ് സ്ഥാപനം തുടങ്ങിയത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണിത്. അതേസമയം,സാധാരണയുള്ളതിനാല്‍ കൂടുതല്‍ ഉയരത്തില്‍ ഇന്ന് സ്‌കൈ ഡൈനിങ്ങ് പ്രവര്‍ത്തിച്ചെന്നും ഇതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നും പറയപ്പെടുന്നു.

 

Continue Reading

Trending