kerala
ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ ഗേറ്റിലിടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നിട്ടുണ്ട്.

നിയന്ത്രണംവിട്ട ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച അനുപമ മോഹന്‍ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച സഹപാഠി കുട്ടിക്കല്‍ ഒളികപാറയില് അമീറിനെ (21) ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ കൊരട്ടി അമ്പല വളവിനു സമീപം അപകടമുണ്ടായത്. ഇരുവരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നിട്ടുണ്ട്.
kerala
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.
kerala
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.
ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
kerala
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല.
ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.
വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്നും പി.എം.എ സലാം ചോദിച്ചു.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
kerala1 day ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്