Connect with us

kerala

പി.എസ്.സി നോക്കുകുത്തി; ഡയറ്റില്‍ 89 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍നീക്കം, പിന്‍വാതിലിനും തുടര്‍ച്ചയൊരുക്കി പിണറായി സര്‍ക്കാര്‍

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89പേരെ പിന്‍വാതില്‍വഴി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.

Published

on

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89പേരെ പിന്‍വാതില്‍വഴി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. സി.പി.എം അധ്യാപക സംഘടന ഭാരവാഹികളും നേതാക്കളുടെ ഭാര്യമാരും ഉള്‍പ്പെടെയുള്ളവരെയാണ് പി.എസ്.സിയെ നോക്കുകുത്തിയാക്കി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് നിയമിക്കാനൊരുങ്ങുന്നത്. 2018 നവംബറിലാണ് പാര്‍ട്ടിക്ക് താല്‍പര്യമുള്ള 89പേരെ പ്രൈമറി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറ്റില്‍ ലക്ചര്‍ ആയി നിയമനം നല്‍കിയത്. സ്‌പെഷ്യല്‍ റൂള്‍ ഫ്രെയിം ചെയ്തതില്‍ ഭേദഗതി ആവശ്യമുണ്ടെന്ന കാരണം പറഞ്ഞാണ് അന്ന് പി.എസ്.സി വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷനിലൂടെ നിയമിച്ചത്. എന്നാല്‍ 2021 ഫെബ്രുവരി 19ന് പി.എസ്.സി സ്‌പെഷ്യല്‍ റൂള്‍ അപാകതകള്‍ പരിഹരിച്ച് വിജ്ഞാപനമിറക്കിയിട്ടും ഇതനുസരിച്ച് ഡയറ്റിലുണ്ടായ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് തയാറായില്ല.

കഴിഞ്ഞ മാര്‍ച്ച് 25നും ഏപ്രില്‍ ഏഴിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍മാരോട് ഇവരുടെ യോഗ്യതവിവരങ്ങള്‍ ഉള്‍പ്പെടുത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അയച്ച കത്തില്‍ 89 പേരെയും സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന കാര്യം വ്യക്തമാണ്. നിലവില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന 89പേരും സി.പി.എം അധ്യാപക സംഘടന ഭാരവാഹികളോ നേതാക്കളോ അനുഭാവികളോആണ്. കെ.എസ്.ടി.എ ഇടുക്കി ജില്ല സെക്രട്ടറി ജിജോ, കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി മെമ്പര്‍ എ.എം ഷാജഹാന്‍, മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പ്രകാശന്‍ മാസ്റ്ററുടെ ഭാര്യ സംഗീത, കേരള ക്ലേ ആന്റ് സെറാമിക്‌സ് മാനേജിംഗ് ഡയറക്ടറുടെ ഭാര്യ അനുപമ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് പി.എസ്.സി പരീക്ഷയിലൂടെയും ഇന്റര്‍വ്യൂവിലൂടെയും യോഗ്യരായവരെ തിരഞ്ഞെടുത്ത് നിയമനം നടത്തുന്നതിന് പകരമാണ് പിന്‍വാതിലിലൂടെയുള്ള ഇത്തരമൊരു നീക്കം. പ്രൈമറി ഹൈസ്‌കൂള്‍ തലങ്ങളില്‍ ജോലി ചെയ്ത സി.പി.എം നേതാക്കളെയും അനുഭാവികളേയും കുറുക്ക് വഴിയിലൂടെ ഉയര്‍ന്ന ശമ്പളവും പദവിയും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വഴിവിട്ട നീക്കങ്ങള്‍. പിജി, എം.എഡ്, എംഫില്‍ അല്ലെങ്കില്‍ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നിലവില്‍ ഡയറ്റിലെ ലക്ചര്‍ പോസ്റ്റിന് അര്‍ഹതയുള്ളത്. എന്നാല്‍ ഡെപ്യൂട്ടേഷനില്‍ എത്തിയവര്‍ക്ക് ഈ യോഗ്യതയില്ല. ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് കുറഞ്ഞ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല

എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വിധിച്ചു. കഴിഞ്ഞയാഴ്ച ‌വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വാസുവിന് ജാമ്യം നല്‍കുന്നത് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമായി എതിര്‍ത്തിരുന്നു. കേസിലെ നിര്‍ണായക കണ്ടെത്തലുകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. സ്വര്‍ണക്കൊള്ള കേസില്‍ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്‌ഐടിയുടെ നിഗമനം.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറിയതില്‍ തനിക്ക് പങ്കില്ലെന്നും അത് താന്‍ വിരമിച്ച ശേഷമാണ് നടന്നതെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തരവ് പുറപ്പെടുവിച്ച സമയത്ത് താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

 

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.

Published

on

തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.

മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്‍കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.

 

Continue Reading

kerala

ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

Published

on

ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Continue Reading

Trending