kerala
ഹജ്ജ് ക്യാമ്പ്; ഇന്റര്‍വ്യൂ 14,15 തീയതികളില്‍
ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനത്തിനുള്ള ഹജ്ജ് ക്യാമ്പ് വോളന്റിയര്‍ ഇന്റര്‍വ്യൂ 14,15 തീയതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ച് നടക്കും.
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനത്തിനുള്ള ഹജ്ജ് ക്യാമ്പ് വോളന്റിയര്‍ ഇന്റര്‍വ്യൂ 14,15 തീയതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വെച്ച് നടക്കും. നിശ്ചിത തീയതിക്കകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരാണ് ഇന്റര്‍വ്യൂവിന് എത്തേണ്ടത്.
അപേക്ഷ സമര്‍പ്പിച്ചവര്‍ വയസ്സ് തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖ, രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാവേണ്ടതാണ്. മറ്റു ജില്ലകളില്‍ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുന്നതല്ല. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്#േ, പാലക്കാട്, വയനാട്, ജില്ലകളിലെ അപേക്ഷകര്‍ 14 ന് ശനിയാഴ്ച രാവിലെ 9മണിക്കും, കോഴിക്കോട് ആലപ്പുഴ,എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട ,കൊല്ലം ,തിരുവനന്തപുരം,കോട്ടയം ജില്ലകളിലെ അപേക്ഷകര്‍ 15ന് രാവിലെ 9 മണിക്കും ഇന്റര്‍വ്യൂവിന് ഹാജരാവണം.
ഇന്നലെ വൈകുന്നേരം 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഇന്റര്‍വ്യൂവിന് ഹാജരാവാന്‍ സാധിക്കുകയുള്ളു. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2710 717, 04832717572.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്
രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ മെച്ചപ്പെട്ട പോളിംഗ്. സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്.
kerala
വോട്ടിംഗ് ദിവസത്തില്‍ പ്രീപോള്‍ സര്‍വേ ഫലം: ബിജെപി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖക്കെതിരെ പരാതി
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം: വോട്ടെടുപ്പ് പുരോഗമിക്കുന്ന ദിവസത്തില്‍ തന്നെ പ്രീപോള്‍ സര്‍വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആര്. ശ്രീലേഖ.
ഇന്ന് രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നുള്ള സ്വകാര്യ പ്രീപോള്‍ സര്‍വേ റിപ്പോര്‍ട്ട് ശ്രീലേഖ പ്രസിദ്ധീകരിച്ചത്. വോട്ടിംഗ് നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും എല്‍ഡിഎഫ് പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കുന്ന സര്‍വേ ഫലമാണ് അവര്‍ പങ്കുവെച്ചത്. ഇതോടെ ശ്രീലേഖയുടെ പ്രവര്‍ത്തനത്തില്‍ വീണ്ടും വിവാദമുയര്‍ന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ‘ഐപിഎസ്’ തസ്തിക ഉപയോഗിച്ചതിനെച്ചൊല്ലി നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്ന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.
ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.
ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.
ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.
-
india16 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala18 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india15 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

