kerala
ആത്മഹത്യയും ആഘോഷമാണിവിടെ
ജപ്തി ഭീതിയില്‍ ഇടതു സഹയാത്രികനായിരുന്ന മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത ദിവസവും വാര്‍ഷാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ഇടതുസര്‍ക്കാര്‍.കിടപ്പാടത്തിനായി ലോണെടുത്ത് തിരിച്ചടക്കാന്‍ വഴിയില്ലാതെ ടോമി അന്ത്യയാത്ര നടത്തുമ്പോഴും സര്‍ക്കാര്‍ വാര്‍ഷികവേദിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാവും.
ജപ്തി ഭീതിയില്‍ ഇടതു സഹയാത്രികനായിരുന്ന മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്ത ദിവസവും വാര്‍ഷാഘോഷത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ച് ഇടതുസര്‍ക്കാര്‍. വയനാട്ടില്‍ മാത്രം പതിനായിരത്തിലധികം പേര് സര്‍ഫാസി ആക്ടിനെത്തുടര്‍ന്ന് ജപ്തിഭീതിയിലും വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ശന നീക്കത്തില്‍ മനംനൊന്തും കഴിയുമ്പോഴാണ് എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി) സംസ്ഥാന ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം ആര്ഭാടമാക്കാന് കോടികള്‍ പൊടിക്കുന്നത്. ജപ്തി നടപടികളില്‍ ഇടപെടാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ എസ്.എല്‍.ബി.സി അടിയന്തിരമായി യോഗം ചേര്‍ന്ന് ഇടപെടല്‍ നടത്താന്‍ ശ്രമിക്കാത്തതില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത രോഷമാണ് വയനാട്ടിലാകെ.
ഭവന വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള ബാങ്കിന്റെ നീക്കത്തില്‍ മനംനൊന്ത് കല്‍പ്പറ്റ കോടതിയില്‍ അഡീഷണല്‍ ഗവ. പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടോട്ടുചുണ്ടയില്‍ ടോമിയാണ്(56) ഇന്നലെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ടോമിയുടെ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്നു ഭീഷണി സ്വരത്തില്‍ ശഠിച്ചതിന്റെ മാനസികാഘാതമാണ് ജീവനൊടുക്കാന്‍ ടോമിക്കു പ്രേരണയായതെന്ന് ബന്ധുക്കള്‍ പറയുന്നു. ജില്ലയിലാകെ ഇവ്വിധം പതിനായിരത്തിലധികം പേര് സര്‍ഫാസി ആക്ടിനെതുടര്ന്ന് ജപ്തി ഭീതിയിലാണ്. കാലാവസ്ഥാ മാറ്റവും കോവിഡും ഇതില്‍ നല്ലൊരു ശതമാനത്തിന്റെയും തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അതേസമയം 2019 ഒക്ടോബറില്‍, 5 സെന്റിന് കീഴെയുള്ളവരെ സര്‍ഫാസിയില്‍ നിന്ന് ഒഴിവാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയെങ്കിലും ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മറുപടിയും നല്‍കിയിട്ടില്ല.
സ്ഥിതിഗതികള്‍ ഇത്ര ഗുരുതരമായിരിക്കേയാണ് ജപ്തി നടപടിയില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസ പദ്ധതികള്‍ക്ക് പോലും തയ്യാറാവാതെ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നത്. എസ്.എല്‍.ബി.സി അടിയന്തിരമായി യോഗം ചേര്‍ന്ന് ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ഹരിതസേന സംസ്ഥാന ചെയര്മാന് അഡ്വ. പ്രദീപ് ചന്ദ്രികയോട് പറഞ്ഞു. ഒരു കോടിയോളം രൂപ പരിപാടി നടക്കുന്ന വേദിക്ക് മാത്രമായി ചിലവിട്ടാണ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം. വേനല്‍ മഴ തുടരുന്ന വയനാട്ടില്‍ 450 ടണ്‍ എ.സിയിലാണ് മൂന്ന് പവലിയനുകള്‍ ശീതീകരിച്ചത്. ജര്‍മ്മന്‍ നിര്‍മ്മിത ടെന്റുകളാണ് ഹാങ്ങറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. കെ.റെയില്‍ ഓഗ്മെന്റല്‍ റിയാലിറ്റി ഷോ, കിഫ്ബി പ്രോജക്ടുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനം എന്നിങ്ങനെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന പ്രദര്‍ശനങ്ങളും മേളയിലുണ്ട്. കിടപ്പാടത്തിനായി ലോണെടുത്ത് തിരിച്ചടക്കാന്‍ വഴിയില്ലാതെ ടോമി അന്ത്യയാത്ര നടത്തുമ്പോഴും സര്‍ക്കാര്‍ വാര്‍ഷികവേദിയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാവും.
kerala
പമ്പയില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു
ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്.
പമ്പ ചാലക്കയത്തിന് സമീപത്ത് ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു. ദര്‍ശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് തീര്‍ത്ഥാടകരെ വേഗം പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആകെ ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 15 ലക്ഷം കടന്നു. തൃക്കാര്‍ത്തിക ദിവസമായ ഇന്ന് ശബരിമലയില്‍ തീര്‍ഥാടനത്തിരക്ക്. പുലര്‍ച്ചെ നടതുറന്ന് ആദ്യ മണിക്കൂറില്‍ ദര്‍ശനം നടത്തിയത് 15,000 ഓളം ഭക്തര്‍.
kerala
അമിതഭാരം കയറ്റിയ ട്രക്കുകളടക്കമുള്ള വാഹനങ്ങളെ ദേശീയപാതയിൽ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി
ദേശീയപാതയിൽ ഇവയുടെ സഞ്ചാരം തടയാൻ അടിയന്തര നടപടി വേണമെന്നും നിർദ്ദേശിച്ചു.
അമിതഭാരം കയറ്റിയ ട്രക്കുകളടക്കമുള്ള വാഹനങ്ങളെ ദേശീയപാതയിൽ അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ഇത്തരം വാഹനങ്ങൾ അപകടങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ദേശീയപാതയിൽ ഇവയുടെ സഞ്ചാരം തടയാൻ അടിയന്തര നടപടി വേണമെന്നും നിർദ്ദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി തയാറാക്കിയ കരട് പ്രവർത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാവുമെന്ന് സർക്കാർ അറിയിക്കാനും കോടതി നിർദേശിച്ചു.
കരിങ്കൽ ഉൽപന്നങ്ങളടക്കമുള്ളവ കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതി വെട്ടിപ്പും നടക്കുന്നുണ്ടെന്നടക്കം ചൂണ്ടിക്കാട്ടി തൃശൂർ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീശൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ദേശീയപാത അതോറിറ്റിയുടെ എസ്.ഒ.പി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തതായി അറിയിച്ച സർക്കാർ, ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തീരുമാനങ്ങളും അവ നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും അറിയിക്കാൻ ഒരാഴ്ച സമയംതേടി. ട്രക്കുകളിൽ അമിതഭാരം കയറ്റുന്നത് തടയാൻ ദേശീയപാത അതോറിറ്റിയും ഗതാഗത വകുപ്പും മറ്റ് ഏജൻസികളും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
അമിതഭാരം കയറ്റിവരുന്ന ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യണം. നിയമലംഘനം തുടർച്ചയായി നടത്തിയാൽ ഹെവി ലൈസൻസ് റദ്ദാക്കണം. അമിതഭാരം റോഡ് തകരാനും അതിലൂടെ ഖജനാവിന് നഷ്ടമുണ്ടാക്കാനും കാരണമാകുന്നു.
അമിതഭാരത്തിന് പിഴ ഈടാക്കുന്നതിനടക്കമുള്ള അധികാരം ഗതാഗത വകുപ്പിനാണെങ്കിലും വാഹനങ്ങളുടെ ഭാരം തൂക്കി ഉറപ്പിക്കുന്നതിനുള്ള സൗകര്യം ടോൾ പ്ലാസകളിൽ ലഭ്യമാക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഇതടക്കം ഉൾപ്പെടുത്തിയാണ് എസ്.ഒ.പി തയാറാക്കിയിരിക്കുന്നത്. വിഷയം ഡിസംബർ 11ന് വീണ്ടും പരിഗണിക്കും.
india
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
അധികൃത സംവിധാനത്തിലെ തകരാറുകള്‍ കാരണമായി രാജ്യത്താകെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപേക്ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ അഞ്ചിന് അവസാനിക്കുന്ന രജിസ്ട്രേഷന് കാലാവധി നീട്ടിക്കിട്ടണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന്റെ ലോക്സഭാ പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.നവാസ് ഗനി എം.പി എന്നിവര്‍ ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് ചര്‍ച്ച നടത്തി. യന്ത്രത്തകരാറും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നിര്‍ദ്ദിഷ്ട സമയത്തിനകം രജിസ്ട്രേഷന് നടക്കാതെ പോകുന്ന സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തില്‍ ഇരുപത്തിയഞ്ച് ശതമാനം പോലും രജിസ്ട്രേഷന് നടത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. രജിസ്ട്രേഷന് നടത്തുന്ന അപേക്ഷകരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും രാജ്യമാകെ കാര്യക്ഷമമായ രീതിയില്‍ രജിസ്ട്രേഷന് നടക്കുന്ന സാഹചര്യം ഒരുക്കാനും കാലാവധി നീട്ടേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രിയോട് പറഞ്ഞു.
പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി കാലാവധി നീട്ടുന്നത് സംബന്ധിച്ച് ട്രിബൂണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. അത് വ്യക്തിഗത സ്ഥാപനങ്ങള്‍ക്ക് സഹായകമാവുകയില്ലെന്നും അതിനുംകൂടി ഉപകരിക്കും വിധം കാലാവധി നീട്ടാന്‍ മന്ത്രിതലത്തില്‍ തന്നെ അനുമതി നല്‍കുകയാണ് വേണ്ടതെന്നും എംപിമാര്‍ വീണ്ടും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാ കാര്യങ്ങളും പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇത് സംബന്ധമായി മുസ്ലിം ലീഗ് എംപിമാര്‍ മന്ത്രിയെ കണ്ട് നിവേദനവും നല്‍കിയിരുന്നു.
-
kerala15 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

