Connect with us

kerala

അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു: കെ.സുധാകരന്‍

പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ മുന്‍ മന്ത്രി ജി സുധാകരന്‍ തന്നെ തുറന്ന് വിമര്‍ശിച്ചത് ഇതൊക്കെ കൊണ്ടുതന്നെയാണ്. ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ
മരുമകനും ചേര്‍ന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.

Published

on

അഴിമതികളുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സാമ്പത്തികമായി അടിമുടി തകര്‍ന്നു നില്‍ക്കുകയാണ് കേരളം. ഈ സാഹചര്യത്തിലാണ് കാലിയായ ഖജനാവിനെ സാക്ഷിയാക്കി അടിമുടി ധൂര്‍ത്തുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടയിലാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന അഴിമതികളുടെ കഥകള്‍ ഓരോ ദിവസവും പുറത്തു വരുന്നത്. ഈ സര്‍ക്കാരിന്റെ നിര്‍മ്മിതികള്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറുകയാണ്. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം തകര്‍ന്ന് വീഴുകയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ചെറിയ മഴ ഉണ്ടായപ്പോള്‍ തന്നെ വലിയ രീതിയില്‍ കൊട്ടിഗ്‌ഘോഷിച്ച് കേവലം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് പാടെ തകര്‍ന്നിരിക്കുന്നു. സമാനമായ സാഹചര്യമാണ് സംസ്ഥാനത്തെ പല റോഡുകളിലും ഉള്ളത്. വേണമെങ്കില്‍ സര്‍ക്കാരിന് ‘റോഡിലൊരു നീന്തല്‍ക്കുളം” പദ്ധതി പ്രഖ്യാപിക്കാവുന്ന അവസരമാണിതെന്ന് സുധാകരന്‍ പരിഹസിച്ചു.

സി.പി.എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മിച്ച കൂളിമാട് പാലം തകര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഇതിലും കൃത്യമായ അഴിമതി ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തം. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോള്‍ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഊരാളുങ്കല്‍ തന്നെ നിര്‍മിച്ച സംസ്ഥാന ഐടി മിഷന്‍ കെട്ടിടവും തകര്‍ന്നു വീണിരിക്കുന്നു. കോടികളുടെ മുതല്‍മുടക്കില്‍ മൂന്ന് മാസം മുമ്പ് നിര്‍മ്മാണം കഴിഞ്ഞ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചോര്‍ന്നൊലിക്കുന്ന സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പൊതുമരാമത്ത് മന്ത്രിയുടെ അഴിമതിയുടെ മറ്റൊരു സാക്ഷ്യമായ ചെമ്പൂച്ചിറ സ്‌കൂള്‍ തകര്‍ന്ന സംഭവം. ഇവര്‍ നിര്‍മിച്ച മറ്റ് സ്‌കൂളുകളെ കുറിച്ചോര്‍ത്ത് മാതാപിതാക്കളെ ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇങ്ങനെ പാലങ്ങളും റോഡുകളും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രികളും തകരുമ്പോള്‍ അതില്‍ അഴിമതിക്കൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ സുരക്ഷയും ചോദ്യചിഹ്നമായി ഉയരുന്നുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ മുന്‍ മന്ത്രി ജി സുധാകരന്‍ തന്നെ തുറന്ന് വിമര്‍ശിച്ചത് ഇതൊക്കെ കൊണ്ടുതന്നെയാണ്. ഇവിടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ
മരുമകനും ചേര്‍ന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു.

പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ തന്നെ സുപ്രധാന വകുപ്പ് ആയ പൊതുമരാമത്ത് ഏല്‍പിച്ചതും പ്രവൃത്തികളെല്ലാം ഒരേ കരാറുകാര്‍ക്ക് നല്‍കുന്നതും ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണെന്നും കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടവ ആണെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു. തുടര്‍ച്ചയായുണ്ടായിരിക്കുന്ന അഴിമതികളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ;  സര്‍വീസുകള്‍ ഇന്നും മുടങ്ങും

ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍..

Published

on

കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നും ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു.

സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. നെടുമ്പാശേരിയില്‍ നിന്നുളള പല വിമാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. അതിനാല്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു.

ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

സാങ്കേതികമായ പ്രശ്നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി സിഇഒ വിശദീകരണം നല്‍കിയിരുന്നു.

Continue Reading

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

kerala

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്

ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ…

Published

on

കൊച്ചി: റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം.  ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.

ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്.  ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു.  ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പൊലീസില്‍ അറിയിച്ചത്.

ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

Trending