kerala
കുഞ്ഞികൃഷ്ണനെ തള്ളാനും കൊള്ളാനുമാവാതെ സി.പി.എം
പയ്യന്നൂര്‍ രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പില്‍ പ്രശ്നപരിഹാരം കാണാനാകാതെ സിപിഎം. കണക്കുകള്‍ തിരിഞ്ഞുകൊത്തുമെന്ന പരിഭ്രാന്തിയില്‍ കുഞ്ഞികൃഷ്ണനെ തള്ളാനുമാകാത്ത കുരുക്കിലായി നേതൃത്വം.
കണ്ണൂര്‍: പയ്യന്നൂര്‍ രക്തസാക്ഷി കുടുംബ സഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പില്‍ പ്രശ്നപരിഹാരം കാണാനാകാതെ സിപിഎം. കണക്കുകള്‍ തിരിഞ്ഞുകൊത്തുമെന്ന പരിഭ്രാന്തിയില്‍ കുഞ്ഞികൃഷ്ണനെ തള്ളാനുമാകാത്ത കുരുക്കിലായി നേതൃത്വം. ആരോപണ വിധേയരായ എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുത്താല്‍ ഭരണവിരുദ്ധ വികാരമാകുമെന്ന് ഭയം.
സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട നടപടിയാണ് നേതൃത്വത്തിന് അഴിയാകുരുക്കായി മാറുന്നത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പുതിയ കണക്ക് അവതരിപ്പിച്ചെങ്കിലും അണികള്‍ക്കിടയിലെ മുറുമുറുപ്പ് അടക്കാന്‍ നേതൃത്വത്തിനായിട്ടില്ല. ഈ സാഹചര്യത്തില്‍ വിഭാഗീയതയും നേതൃത്വത്തിനെതിരെ അസംതൃപ്തിയുമായി കടുത്ത പ്രതിസന്ധിയിലാണ് സിപിഎം. രക്തസാക്ഷി കുടുംബ സാഹായ നിധിയുള്‍പ്പെടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ടിഐ മധുസൂദനന് എംഎല്‍എയുള്‍പ്പെടെ ആരോപണ വിധേയര്‍ക്കെതിരെയും ഏരിയാ സെക്രട്ടറിയും പരാതിക്കാരനുമായ വി കുഞ്ഞികൃഷ്ണനെതിരെയും നടപടി കൈകൊണ്ടതാണ് പയ്യന്നൂരില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയായിരുന്നു മധുസൂദനന് എംഎല്‍എക്കെതിരെ നടപടി.
പരാതിക്കാരനായ കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണന് പ്രഖ്യാപിച്ചത്. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്, ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉള്‍പ്പെടെ കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എംഎല്‍എക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും കുഞ്ഞികൃഷ്ണന് ഉന്നയിച്ചിരുന്നു. എംഎല്‍എക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാല്‍ സര്‍ക്കാറിന്റെ പ്രതിഛായയെ തന്നെ ബാധിക്കുമെന്നാണ് സിപിഎം ഭയം.
ഇന്ന് നിയമസഭാ സമ്മേളനവും കൂടി ആരംഭിച്ച സാഹചര്യത്തില്‍ മറുപടി നല്‍കേണ്ട അവസ്ഥയിലാകും ഭരണപക്ഷം. ആരോപണ വിധേയരെയും പരാതിക്കാരനായ കുഞ്ഞികൃഷ്ണനെയും പിണക്കാതെ പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പ്രശ്നം പരിഹരിക്കാനാകാതെ പ്രതിരോധത്തിലാകുന്ന അവസ്ഥയില്‍ എന്ത് ചെയ്യാനാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ കൂടിയാലോചനകള്‍. അതേസമയം പാര്‍ട്ടിക്ക് വഴങ്ങിയില്ലെങ്കില്‍ കുഞ്ഞികൃഷ്ണനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് വിവരം. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ധനാപഹരണം നടന്നിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കുകയും പുതിയ കണക്ക് ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയേറുന്നത്. പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച കുഞ്ഞികൃഷ്ണന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇത് അച്ചടക്ക ലംഘനമായി കണക്കാക്കും. ഏരിയാ കമ്മിറ്റി അംഗീകരിച്ച ആരോപണ വിധേയരുടെ കണക്കുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതില്‍ അദ്ദേഹത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും നടപടിയെന്നാണ് സൂചന. ഫണ്ട് ദുര്‍വിനിയോഗം നടന്നെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകള്‍ കുഞ്ഞികൃഷ്ണന് പുറത്ത് വിടുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
kerala13 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

