Connect with us

kerala

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം, തീരുമാനമെടുത്തിട്ടും തടസ്സം;ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പരക്കെ ആക്ഷേപം

രാത്രി സമയത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനെടുത്ത തീരുമാനം പ്രാവര്‍ത്തികമാക്കാത്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പരക്ഷെ ആക്ഷേപം.

Published

on

കോഴിക്കോട്: രാത്രി സമയത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനെടുത്ത തീരുമാനം പ്രാവര്‍ത്തികമാക്കാത്തത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് പരക്ഷെ ആക്ഷേപം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം തീരുമാനിച്ചതും അതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതും. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്ത് വിവിധ ഘട്ടങ്ങളിലായി അഞ്ച് തവണ മുസ്്‌ലീം ലീഗിലെ എന്‍.എ.നെല്ലിക്കുന്ന് നിയമസഭയില്‍ ഈ വിഷയത്തില്‍ സബ്മിഷന്‍ ഉന്നയിച്ചതു പ്രകാരമാണ് തീരുമാനം കൈക്കൊണ്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെ തീരുമാനത്തിന് വിലയില്ലാതായി. ഇത് സംബന്ധമായി യാതൊരു നീക്കവും ഇടതു സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്തത് ദുരൂഹ മരണങ്ങളില്‍ പെടുന്നവരുടെ ബന്ധുക്കളില്‍ പ്രതിഷേധമുണ്ടാക്കുന്നു.

പൂക്കിപ്പറമ്പ് ബസ് ദുരന്തത്തില്‍ പൊള്ളലേറ്റു മരിച്ചവരുടേയും, കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ പെട്ടവരുടേയും മൃതദേഹങ്ങളാണ് നേരത്തെ രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നത്. നിലവില്‍ വൈകുന്നേരം 5 മണിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന ആസ്പത്രികളില്‍ മിക്ക ഇടങ്ങളിലും ബന്ധപ്പെട്ട ഡോക്ടര്‍ ഞായറാഴ്ചകളില്‍ ഉണ്ടാവാറില്ല. ഈ സാഹചര്യത്തിലാണ് രാത്രി കാല പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യം ശക്തമായിരുന്നത്. പകല്‍ വെളിച്ചം പോലെ ശക്തമായ വെളിച്ചം നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ ഉണ്ടായിരിക്കേ പകല്‍ വെളിച്ചത്തില്‍ തന്നെ ഇത് നടത്തണമെന്നതിന് പ്രസക്തി ഇല്ല. രാത്രി പോസ്റ്റ്‌മോര്‍ട്ടം ഇല്ലാത്തത് കാരണം അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ച് എത്തിപ്പെടുമ്പോള്‍ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കിടത്തി തിരിച്ചു പോരേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

പിറ്റേ ദിവസം വീണ്ടും മോര്‍ച്ചറിയിലെത്തി പോസ്റ്റ് മോര്‍ട്ടം നടത്തിച്ച ശേഷമേ കൊണ്ടുപോവാന്‍ സാധിക്കുന്നുള്ളൂ. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍; ജില്ലാ ജനറല്‍ ആസ്പത്രികള്‍ എന്നിവിടങ്ങളിലാണ് രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്ന് അനുമതി നല്‍കിയിരുന്നത്. ഇതിലേക്കായി വെളിച്ചം, സ്റ്റാഫ് , ഉപകരണങ്ങള്‍ തുടങ്ങി അവശ്യ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തീരുമാനത്തില്‍ ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഇത് നടപ്പാക്കാതിരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; അപകടമൊഴിവായത് തലനാരിഴയ്ക്ക്

ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ…

Published

on

കൊച്ചി: റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള പച്ചാളം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം.  ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.

ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്.  ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു.  ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വെ പൊലീസില്‍ അറിയിച്ചത്.

ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

മയക്കുമരുന്ന് കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന്‍ സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി

Published

on

മാരാരിക്കുളം: മയക്കുമരുന്നുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഇന്‍സ്പെക്ടര്‍ ആലപ്പുഴ മുനിസിപ്പാലിറ്റി കൊറ്റംകുളങ്ങര മാളിയേക്കല്‍ ചിറ സജേഷ് (50), കോട്ടയം കോടിമത കായിശ്ശേരി എബ്രഹാം മാത്യൂ (56), കോഴിക്കോട് ചേവായൂര്‍ വളപ്പില്‍ചിറ അമല്‍ദേവ് (26) എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് 20 ഗ്രാം കൊക്കൈന്‍, നാല് എല്‍.എസ്.ഡി സ്ട്രിപ്പ്, മൂന്ന് ക്വിപ്പിന്‍ സ്ട്രിപ്പ് എന്നിവയും പൊലീസിന് പിടികൂടാനായി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ മണ്ണഞ്ചേരി എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു നടപടി.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഒരു സ്വകാര്യ ഹോംസ്റ്റേ ലീസിന് എടുത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അന്വേഷണം തുടരുന്നു.

 

Continue Reading

kerala

ഇന്‍ഡിഗോ വിമാനം 12 മണിക്കൂറിലധികം വൈകി; യാത്രക്കാര്‍ ദുരിതത്തില്‍

രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്.

Published

on

കൊച്ചിയില്‍ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടതായിരുന്ന ഇന്‍ഡിഗോ വിമാന സര്‍വീസ് 12 മണിക്കൂറിലധികമായി വൈകി. രാത്രി 9.40യ്ക്ക് റാസല്‍ഖൈമയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വീണ്ടും വീണ്ടും സമയം മാറ്റിയത്. ആദ്യം ഇന്ന് രാവിലെ 4.15ന് വിമാനമിറങ്ങുമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്ന് 7.15ലേക്കും പിന്നീട് രാവിലെ 10 മണിക്കുമായി സമയം മാറ്റുകയായിരുന്നു.

ദീര്‍ഘവിലംബം കാരണം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ വലയുകയാണ്.

അതേസമയം, യാത്രക്കാരുടെ ദുരിതം തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഇന്‍ഡിഗോ നാലാം ദിവസവും രാജ്യവ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഏകദേശം 300 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റ് ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍വീസുകളെ ബാധിക്കുന്നത്. ബംഗളൂരു, മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില 3.40 ശതമാനം ഇടിഞ്ഞു.

 

Continue Reading

Trending