kerala
പി. ശശി മുതല്‍ പി.കെ ശശി വരെ; വീര്യം കൂടിയ സംരക്ഷണം; സി.പി.എമ്മിലെ സ്ത്രീപീഡകര്‍ക്ക് ആദരവും അംഗീകാരവും
പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി.
‘ഈ പോസ്റ്റിന് താഴെ ഏതാനും സ്ക്രീന്‍ ഷോട്ടുകള്‍ ഉണ്ട്. അവ പോസ്റ്റ് ചെയ്യുമ്പോള്‍ വലിയ സങ്കടം തോന്നുന്നുണ്ട്. എന്റെ സഖാക്കളെ കുറിച്ച് അവരുടെ ശരീരത്തെ കുറിച്ച് ഉളുപ്പില്ലാത്ത, വ്യത്തികെട്ട് ഏതാനും മാന്യന്മാരുടെ രഹസ്യഗ്രൂപ്പിലെ ചര്‍ച്ചയാണിത്. പലരും ഫെയ്സ്ബുക്കില്‍ ആഞ്ഞടിക്കുന്ന സൈബര്‍ പോരാളികള്‍. പീഡനങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. എന്നാല്‍ രഹസ്യഗുപ്പില്‍ മാറിടത്തിന്റെ അളവെടുക്കലാണ് പണി. അത് അഭിപ്രായമുള്ള സമരം ചെയ്യുന്ന രാഷ്ട്രീയ ബോധമുള്ള പെണ്ണുങ്ങളുടേതാകുമ്പോള്‍ ആനന്ദമൂര്‍ച്ച കൂടുന്ന പോലെ…’ ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പു സിപിഎം വനിതാ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വാക്കുകളാണിത്. സിപിഎം സൈബര്‍ സഖാക്കളുടെ രഹസ്യ ഗ്രൂപ്പിലെ കടുത്ത സ്ത്രീ വിരുദ്ധതെ ചോദ്യം ചെയ്യുകയാരുന്നു ഈ പ്രവര്‍ത്തക. അശ്ലീലം നിറഞ്ഞ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം വനിതാ സഖാക്കളാണ് സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു കൊണ്ടുവന്നത്. പരസ്യമായി ഇടത് പുരോഗമന രാഷ്ട്രീയത്തിന്റെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്ന ഇവര്‍ രഹസ്യ ഗ്രൂപ്പിലൂടെ വനിതാ സഖാക്കളുടെ ശരീരഭാഗങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ആരോപണം.
കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ കാലം മുതല്‍ തുടങ്ങുന്നു സ്ത്രീ വിരുദ്ധതയുടെ സിപിഎം മുഖം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്.ഗൗരിയമ്മ പിന്നീട് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് മലയാളി കള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, അട്ടിമറിയും സ്ത്രീ വിരുദ്ധതയും നിറച്ച് സി.പി.എം ഗൗരിയമ്മയെ യും ഗൗരിയമ്മയുടെ ജനകീയത യെയും സ്ത്രീത്വത്തെയും വെട്ടി നിരത്തി. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതു വരെ അതു നീണ്ടുപോയി. വിരുദ്ധ ചിന്തയുടെ കമ്യൂണിസ്റ്റ് ചേരിക്കെതിരെ ജനകീയമായി പോരാടി ഗൗരിയമ്മ വിണ്ടും അധികാരത്തിലെത്തിയും മറ്റൊരു ചരിത്രം. ആദ്യം സ്ത്രീ വിരുദ്ധതയെങ്കില്‍ പിന്നീടു കണ്ടതു പാര്‍ട്ടി നേതാക്കളുടെ പീഡനകഥകളുടെ ചരിത്രമാണ്.
2020-നവംബര്‍-28
തിരിച്ചെത്തിയ ഗോപി കോട്ടമുറിക്കല്‍
സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന വിവാദമാണ് ഒളി ക്യാമറവിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്ക് പ്രസിഡന്റായി എത്തിയതും എല്‍ഡിഎഫ് ഭരണകാലത്താണ്. ഒരു പതിറ്റാണ്ട് മുന്‍പ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു ഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കിയത്. ഗോപിയെ വിഎസ് ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു അന്വേഷണം. എന്നാല്‍ കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നില്ല. അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന പക്ഷക്കാരാണ് കുടുക്കിയതെന്ന് ആരോപണമുണ്ടായിരുന്നു.
2019 സെപ്റ്റംബര്‍ 17
വാദി പ്രതിയായി
വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ സിപിഎമ്മുകാര്‍ പീഡിപ്പിച്ചു കേസില്‍ വാദിയെ പ്രതിയാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ കളവായി പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് തയാറാക്കി കേസ് അവസാനിപ്പിച്ചു. പിഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും പരാതിക്കാരി വ്യക്തമാക്കിയിട്ടും പ്രതിക ളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് തുടക്കം മുതലേസ്വീകരിച്ചിരുന്നത്.
2022-ജൂണ്‍ 14
എംഎല്‍എയുടെ സ്ത്രീവിരുദ്ധ പോസ്റ്റ്
വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി നെന്മാറ എം.എല്‍.എ കെ.ബാബുവിന്റെ പോസ്റ്റ്. യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ബാരിക്കേഡിന് മുകളില്‍ കയറിയ ചിത്രം ഉള്‍പ്പെടെ വെച്ചാണ് പോസ്റ്റിട്ടത്. സ്ത്രീത്വത്തെ അപമാനിക്കപ്പെടുന്ന രീതിയിലായിരുന്നു പോസ്റ്റ് ആദ്യം നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിണ്ടും അധിക്ഷേപവുമായി രംഗത്തു വരികയാരുന്നു.
2022 -ഏപ്രില്‍ 14
പി. ശശി തിരികെ
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ലൈംഗിക അപവാദത്തിനൊടുവില്‍ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തായ പി. ശശി തിരികെയെത്തിയ കാഴ്ചയ്ക്കും ഈ എല്‍ഡിഎഫ് ഭരണം സാക്ഷിയായി. 1996-2001 കാലയ ളവില്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമ നുഷ്ടിച്ച പി. ശശി, മികച്ച പ്രകടനമാണ് അക്കാലത്ത് കാഴ്ചവെച്ചത്. പോലീസിന്റെ നിയന്ത്രണം പി ശശിയുടെ കൈയിലായിരുന്നു. 1999 കാലയളവിലാണ് കണ്ണൂരില്‍ സി.പി.എം ബി.ജെപി കൊലപാതക പരമ്പരകള്‍ അരങ്ങേറുന്ന ത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് ശശി, കണ്ണൂര്‍ ജില്ല സെക്രട്ടറി പദവിയിലെത്തുന്നത്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്ത ലൈംഗിക വിവാദങ്ങളുണ്ടാകുന്നത്. ഇതോടെ ആദ്യം സെക്രട്ടറി പദത്തില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍നിന്നു തന്നെയും ശശി പുറത്തായി. സസ്പെന്ഷന് കാലാവധി പൂര്‍ത്തിയാക്കി പി. ശശി, 2018 ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. തലശ്ശേരി ഏരിയക്കു കീഴില്‍ ബ്രാഞ്ചംഗമായി. പിന്നീട് ഏരിയാ കമ്മിറ്റിയിലും 2019 മാര്‍ച്ചില്‍ ജില്ലാ കമ്മിറ്റിയിലുമെത്തി. ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്നിട്ടും ശശി, സംസ്ഥാന കമ്മിറ്റിയിലെത്തിയത്. കണ്ണൂരുകാരന് തന്നെയായ മറ്റൊരു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് ശശി വിണ്ടുമെത്തുന്നത്.
പി.കെ ശശിക്ക് അംഗീകാരം
ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ എംഎല്‍എ പി.കെ ശശിയെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ചതും ഈ സര്‍ക്കാര്‍ കാലത്താണ്. മുന്‍മുഖ്യമന്ത്രിയും പിബി അംഗവുമായിരുന്ന വി. എസ് അച്യുതാനന്ദന് എതിര്‍പ്പു പോലും മറികടന്നാണ് പി.കെ ശശിയെ കെറ്റിഡിസി ചെര്‍മാന്‍ പദവി നല്‍കിയത്. പാര്‍ട്ടിയില്‍ പോലും ശശിക്കെതിരെ നടപടിയുണ്ടായില്ലന്നതാണ് വസ്തു. പാര്‍ട്ടി കമ്മിഷന് കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ പോലും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ടായില്ല. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതിയായിരുന്നു പരാതിക്കാരി. ലൈംഗി കാതിക്രമ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണ കമ്മിഷനെ വെയ്ക്കുകയും റി പ്പോര്ട്ടിന്മേല് ശശിയെ ആറ് മാ സത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശശിക്കെതിരായ ഈ നടപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്കിയ പരാതിയും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്‍ പുറത്താക്കല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്പെന്ഷന് എന്നതിനാല്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്‍ ചര്‍ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കുടുതല്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് നല്കിയ കത്തിന്മേലും ചര്‍ച്ചയുണ്ടായില്ല. ലൈംഗികാതി ക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ യുടെ കാര്യത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്‍ ആവശ്യ പ്പെട്ടിരുന്നത്.
2024-ആഗസ്റ്റ് -28
മുകേഷിനെതിരെ നടപടിയില്ല
മലയാള സിനിമ നിര്‍മാണ മേഖലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പ്രശ്നങ്ങളും പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണു സിപിഎം എംഎല്‍എയും സിനിമാ താരവു മായ എം മുകേഷിനെതിരെ പിഡന കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ചു ആലുവ സ്വദേശിയായ നടി നല്കിയ പരാതിയില്‍ എ ഐജി ജി.പൂങ്കുഴലി നേതൃത്വം നല്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തിനു ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിരുന്നു. മുകേഷിനെതിരെ ഇതേ നടിയുടെ പരാതിയില്‍ വടക്കാഞ്ചേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മറ്റൊരു കുറ്റപത്രവും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, മുകേഷിന് സംരക്ഷിക്കാനുറച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയതിനും കേരളം സാക്ഷിയായി. കേസില്‍ കോടതി എന്തെങ്കിലും നിലപാടെടുക്കും വരെ മുകേഷിന് എംഎല്‍എ ആയി തുടരാമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിവച്ച് വനിതാ നേതാക്കളും രംഗത്തുവന്നു. നിയമപരമായി രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നുമായിരുന്നു പാര്‍ട്ടി നേതാവും വനിതാ കമ്മിഷന് അധ്യക്ഷയുമായ പി.സതി ദേവിയുടെ വാദം.
kerala
സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും
പികെകൂഞ്ഞായികുട്ടി
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്‍ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്‍നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്‍ ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്‍കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ
കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്‍ന്നുവന്നിട്ടുണ്ട്. ജനങ്ങള്‍ ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും യാഥാര്‍ഥ്യമാക്കാനായില്ല. വാര്‍ഡുകള്‍ വെട്ടിമുറിച്ചും വോട്ടര്‍മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ മറികടന്ന് ഉയര്‍ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫ് പിടിക്കും.
രാഹുല്‍ വിവാദം പ്രതിസന്ധിയോ
രാഹുല്‍ മാങ്കുട്ടത്തിലിന്റെ കാര്യത്തില്‍ ആദ്യമേ കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്‍ ചെയ്യാനാവുന്നത് കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്‍ഗ്രസിന്റെ നടപടി ജനങ്ങളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്‍ തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്‍ അതു ചര്‍ച്ച ചെയ്യുന്നുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ജനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കും.
എസ്.ഐ.ആറിനും ഉമിദ് രജിസ്ട്രേഷനും പിന്നില്‍
എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്‍ ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം നീട്ടി നല്‍കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ കാ ര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്‍ണാടകയില്‍ നൂറു ശതമാനം രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്‍കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്‍ ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്‍ നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്‍
പി.എം ശ്രീയിലെ ഇടതു നിലപാട്
പി.എം ശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ആര്.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തില്‍ ഇടതു എം.പിയുടെ പേരുയര്‍ന്ന തോടെ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു ധാരണയും സര്‍ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്‍നാടകം എന്താണെന്നത് മുന്നണിയില്‍ തന്നെ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്‍ക്കാരിനു തന്നെ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
kerala
തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന് സീതിഹാജിയുടെ 34-ാം ഓര്‍മദിനം
ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.
സാദിഖലി കൈനോട്ട് കാവനൂര്‍
രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര് അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം
സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.
ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala11 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

