News
ബ്രിട്ടീഷ് പ്രധാനമന്ത്രി; ബോറിസ് ജോണ്സണ് തന്നെ വരുമോ?
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് മടങ്ങിയെത്തിയാല്‍ ബ്രിട്ടിഷ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാകും.
ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യം ബ്രിട്ടനില്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ലോക രാജ്യങ്ങളും ആകാംശയിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളും വലിയ ചര്‍ച്ചയാകുന്നുണ്ട്. പ്രതിപക്ഷ കക്ഷികളായ ലേബറും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സ്കോട്ടീഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മഹാഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ അത്തരമൊരു തീരുമാനത്തിന് സാധ്യതയില്ല.
തിരഞ്ഞെടുപ്പു നടന്നാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കുകയും വേണ്ട. പുതിയ നേതാവിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കുമെന്നാണ് രാജി പ്രഖ്യാപനത്തില്‍ ലിസി ട്രസ് അറിയിച്ചത്. പാര്‍ട്ടി എംപിമാരുടെ കൂട്ടായ്മായായി ഉണ്ടാക്കിയ കമ്മിറ്റി ചെയര്മാന് സര് ഗ്രഹാം ബ്രാഡിയും അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവ് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. എന്നാല്‍ ഈ നേതാവ് ആരാകും എന്നറിയാനാണ് ഏവര്‍ക്കും ആകാംക്ഷ. ലിസ് ട്രസിനെതിരെ മല്‍സരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സിലര്‍ ഋഷി സുനാക് തന്നെയാണ് പട്ടികയിലെ ഒന്നാമന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി വീണ്ടും നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുമെന്നും നേതാവാകുമെന്നുമാണ് പ്രവചനം.
കഴിഞ്ഞ തവണ ഒന്നാം റൗണ്ടില്‍ മല്‍സരത്തിനുണ്ടായിരുന്ന പെന്നി മോര്‍ഡന്റിന്റെ പേരും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുതിര്‍ന്ന നേതാവ് മൈക്കിള്‍ ഗോവ് എന്നിവരാണ് സാധ്യത കല്പിക്കപ്പെടുന്ന മറ്റുള്ളവര്‍. ബോറിസിനെതിരെയും തെരേസ മേയ്ക്കെതിരെയും ലിസിനെതിരെയും മല്‍സരിച്ചിട്ടുള്ള നിലവിലെ ചാന്‍സിലര്‍ ജെറമി ഹണ്ട് താന്‍ ഇനി മല്‍സരത്തിനില്ല എന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് മടങ്ങിയെത്തിയാല്‍ അതും ബ്രിട്ടിഷ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാകും.
News
ഉച്ചഭാഷിണിയിലൂടെ സഹായ അഭ്യര്‍ത്ഥന; ഇമാമിന്റെ ഇടപെടലില്‍ രക്ഷപ്പെട്ടത് ഏഴു ജീവനുകള്‍
പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം…
ദിസ്പൂര്‍: മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ നിന്നു ഇമാമിന്റെ ഇടപെടലിലല്‍ രക്ഷപ്പെട്ടത് ഏഴു ജീവനുകള്‍. ഉച്ചഭാഷിണിയിലൂടെയുള്ള സഹായ ആഹ്വാനത്തിലൂടെയാണ് കാറിനുള്ളിലുണ്ടായിരുന്ന ഏഴ് പേരും ജീവിതത്തിലേക്ക് തിരിച്ചുവന്നത്.അസമിലെ ശ്രീഭൂമി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.
മൗലാന അബ്ദുള്‍ ബാസിത് എന്ന ഇമാം ആണ് അപകട വിവരം പള്ളിയിലെ ഉച്ചഭാഷിണി വഴി പുലര്‍ച്ചെ ഗ്രാമത്തിലുള്ളവരെ അറിയിച്ചത്. ഇതോടെ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ കുടുങ്ങിയ ഏഴ് പേരെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ഓടിയെത്തുകയായിരുന്നു.
പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ മിക്കവരും ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കാറിനുള്ളിലുള്ളവര്‍ക്കും മനസ്സിലായില്ല.പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുള്‍ ബാസിത് ഉടന്‍ പുറത്തിറങ്ങി നോക്കിയത്.
ഒരു വാഹനം വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. ഉടന്‍ തന്നെ ഇമാം സമയോചിതമായി ഇടപെടുകയായിരുന്നു.
അപകടം സംഭവിച്ചെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തണമെന്നും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ പരിസരവാസികള്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ കുടുങ്ങിയ ഏഴ് യാത്രക്കാരെയും പുറത്തെത്തിച്ചു.
india
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര് മാറി താമസിക്കുകയാണ്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര് മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.
ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍: തൃശൂരിലെ ചേലക്കര ഉദുവടിയില്‍ ഇന്ന് പുലര്‍ച്ചെ 7.15 ഓടെ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവില്വാമയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസുമാണ് തമ്മില്‍ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങി, അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ട്. ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റു, എങ്കിലും അവരുടെ പരിക്ക് ജീവന് ഭീഷണിയല്ലെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മണിക്കൂറുകളായി തൃശൂരില്‍ പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് കാരണമായതെന്നാണു പ്രാഥമിക നിഗമനം.
മഴയെ തുടര്‍ന്ന് റോഡില്‍ ബസ് തെന്നി നിയന്ത്രണം വിട്ടതായി അന്വേഷണ സംഘം സൂചന നല്കി. യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാന പാതയില്‍ അപകടത്തെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി തടസപ്പെട്ടിരുന്നു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala17 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india18 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala17 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

