Connect with us

kerala

പാര്‍ട്ടിഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഉത്തരംമുട്ടി സി.പി.എം

ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം.

Published

on

കെ.പി ജലീല്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നൂറോളം കരാര്‍തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാസെക്രട്ടറിക്ക് പട്ടിക ആവശ്യപ്പെട്ട് കത്തെഴുതിയ മേയര്‍ ആര്യാരാജേന്ദ്രന്റെ നടപടി വിവാദമായതോടെ തലയൂരാനുള്ള വഴിതേടുകയാണ് സി.പി.എം സംസ്ഥാനനേതൃത്വം. താനല്ല ,താനറിഞ്ഞല്ല കത്തെഴുതിയതെന്ന വാദം ഔദ്യോഗിക ലെറ്റര്‍പാഡിലാണെന്നതിനാല്‍ മേയര്‍ക്കും പാര്‍ട്ടിക്കും പൂര്‍ണമായി തള്ളിക്കളയാനാവില്ല. സി.പി.എം ജില്ലാഘടകത്തിലെ പോരാണ് കത്ത് പുറത്താകാന്‍ കാരണമായതെങ്കിലും ആര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കള്‍.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാന്‍ വൈകിയതും മുഖ്യമന്ത്രിയും പരിവാരവും വിദേശയാത്ര നടത്തിയതും മറ്റും പറഞ്ഞൊതുക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ വന്‍ചര്‍ച്ചക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ വടികൂടി പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ നിലവിലുള്ള ശിവന്‍കുട്ടി- കടകംപള്ളി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്ക്കമാണ് മേയറെ കുടുക്കാനുള്ള പദ്ധതിയായി അവതരിച്ചത്. ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം. ഇതിനിടെയാണ് മേയര്‍ ഡല്‍ഹിയില്‍ ഡിഫി സമരത്തില്‍ തൊഴിലിനായി കൊടിപിടിച്ചതും തിരുവനന്തപുരത്ത് കത്ത് പുറത്തായതും. പാര്‍ലമെന്ററി കമ്മിറ്റിയംഗങ്ങളാണ് കത്ത് പുറത്തായതിന ്പിന്നിലെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ നിയമനങ്ങളെല്ലാം കഴിഞ്ഞ ആറുവര്‍ഷമായി പാര്‍ട്ടിക്കാര്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കുമായി വീതിച്ചുനല്‍കുകയാണെന്ന പരാതി നിലനില്‍ക്കെ പുറത്തുവന്ന കത്ത് തല്കാലത്തേക്ക് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍-പാര്‍ട്ടി തീരുമാനം. ഇതോടെ വിവാദം നിലയ്ക്കുമെന്നാണ ്കരുതുന്നതെങ്കിലും സി.പി.എമ്മിലെ പുതിയ ഗ്രൂപ്പുകള്‍ അടങ്ങിയിരിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
വിവിധ കോര്‍പറേഷനുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി പതിനായിരക്കണക്കിന് പേരെയാണ് കഴിഞ്ഞകാലത്ത് സി.പി.എം നിയമിച്ചത്. ഇതെല്ലാം സി.പി.എം ജില്ലാ-സംസ്ഥാനനേതൃത്വത്തിന്റെ പ്രത്യേകമെഷിനറി മൂഖേനയായിരുന്നു. പുതിയ നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെങ്കിലും അവിടെയും പാര്‍ട്ടിക്കാര്‍തന്നെയാണ ്‌സ്വാധീനത്താല്‍ കയറിപ്പറ്റുകയെന്നാണ് തൊഴില്‍രഹിതരായ യുവാക്കളുടെ പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

Published

on

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി

ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Published

on

പത്തനംതിട്ട കോന്നിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പൊലീസ് ഉള്‍പ്പെടെ പരിശോധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാല്‍ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അപകടത്തില്‍പ്പെട്ട ഒരാള്‍ക്കായുള്ള തിരച്ചില്‍ നാളെ രാവിലെ ഏഴുമണിയോടെ തുടരും. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേവ പ്രധാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പാറ കഷണങ്ങള്‍ക്കിടയില്‍ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending