Connect with us

india

നാഗ്പൂരില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി മകളെ കൊലപ്പെടുത്തി പിതാവ്

Published

on

നാഗ്പുര്‍: ആത്മഹത്യാകുറിപ്പ് എഴുതി വാങ്ങിയശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി പിതാവ്. ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.നാഗ്പൂരില്‍ കല്‍മാനയിലാണ് 16കാരിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പൊലീസിന് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മക്കും അമ്മാവനും അവരുടെ ഭാര്യക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരെയും കേസെടുത്തിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ ചുരുളഴിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending