kerala
ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഓലകെട്ടി അമ്ബലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയെയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച വൈകുന്നേരം സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര.
ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു.പിന്നീട്, ഇവര്‍ എത്തിയപ്പോള്‍ മീരെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് ഏറെ നേരത്തെ തിരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് ആളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
kerala
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.
കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
kerala
സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.
സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.
പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala2 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
Cricket2 days ago
കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്