Connect with us

kerala

ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം

Published

on

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുള്‍ ഇസ്ലാം സുപ്രിം കോടതിയെ സമീപിച്ചത്.

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

kerala

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു

Published

on

ആ‌ലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് (27) പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42)  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ്  യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ  ആളുകളെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍; സജ്ജമാവാതെ ഗ്രൗണ്ടുകള്‍

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല

Published

on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം.

അതേസമയം ഒരു ദിവസം 60ന് മുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ എംവിഐമാരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി മന്ത്രിക്ക് കൈമാറി. ഇവരില്‍ നിന്ന് വിശദീകരണം തേടി നടപടിയെടുത്തേക്കും.

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

Trending