Connect with us

News

റൊണാള്‍ഡോ കേവലമൊരു പകരക്കാരന്‍ മാത്രമോ?

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.

Published

on

എസ് എ എം ബഷീര്‍

ഈ ഭൂമുഖത്തെ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം തുടങ്ങിയോ? ചര്‍ച്ചയാണ് എവിടെയും.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെയും വാര്‍ത്താ മാധ്യമങ്ങളുടെ യും നിരീക്ഷകരുടെയും ഫുട്ബാള്‍ പണ്ഡിതന്മാരുടേയും ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും ഡിസംബര്‍ ആറു ചൊവ്വാഴ്ച ഖത്തര്‍ ലുസൈല്‍ സ്‌റ്റേഡിയ ത്തില്‍ 89000 ത്തോളം കാണികള്‍ക്ക് മുന്‍പില്‍ വെച്ച് നടന്ന ആ അപമാനം പക്ഷെ റൊണാള്‍ഡോ എന്ന ഫുട്ബാള്‍ നായകന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

Goncalo Ramos dazzles the soccer world in debut for Portugal

പകരം കളിക്കാരുടെ ക്യൂവില്‍ സൈഡില്‍ ഇരിക്കുന്ന റൊണാള്‌ഡോയുടെ മുഖത്തിനു നേരെ ക്യാമറകള്‍ മിഴികള്‍ തുറന്നു കൊണ്ടേ ഇരുന്നപ്പോള്‍ ഗ്യാലറികള്‍ തിങ്ങി നിറഞ്ഞു ആവേശക്കടല്‍ തീര്‍ത്ത ആരാധകര്‍ അപ്പോഴും റൊണാള്‍ഡോ യുടെ പേര്‍ ആര്‍ത്തു വിളിക്കുകയായിരുന്നു..
സത്യത്തില്‍ എന്താണ് പോര്‍ച്ചുഗല്‍ ടീമില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

റൊണാള്‍ഡോ ഇല്ലെങ്കി ലും തങ്ങള്‍ വിജയിക്കും എന്ന് പോര്‍ച്ചുഗലിന്റെ ടീം ലോകത്തിനു കാണിച്ചു കൊടുത്തി രിക്കുന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കേണ്ടി വരുന്നു.
2003ല്‍ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗലിന്റെ ബൂട്ടണിഞ്ഞു കളിക്കാനിറങ്ങുമ്പോള്‍ കൃത്യമായി രണ്ടു വയസ്സും രണ്ടു മാസവും പ്രായമുണ്ടായിരുന്ന ഗോണ്‍സാലോ റാമോസ് എന്ന ആ കൈക്കുഞ്ഞ് റൊണാള്‍ഡോയെന്ന വിശ്വ പ്രസിദ്ധ കളിക്കാരനെ ബെഞ്ചിലിരുത്തി ഹാട്രിക്ക് ഗോള്‍ വര്‍ഷത്തോടെ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.

കളിയുടെ പതിനേഴാം മിനിട്ടിലും അന്‍പത്തി ഒന്നാം മിനിട്ടിലും അറുപത്തി യേഴാം മിനിട്ടിലും റാമോസ് എന്ന ആ 21 വയസ്സുകാരന്‍ പന്ത് വലയിലാക്കിയപ്പോള്‍ അമ്പരന്നത് ലോകമാകെ ഖത്തര്‍ ലോകകപ്പ് കണ്ടു കൊണ്ടിരിക്കുന്ന കോടി ക്കണ ക്കിന് ഫുട്ബാള്‍ പ്രേമികളാണ്. ഈ ഗോള്‍ വര്ഷം സ്വിസ് പടയുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞു. റൊണാള്‍ഡോക്ക് പകരം ക്യാപ്റ്റനായി വന്ന പെപ്പെയും റാഫേല്‍ ഗുരീറോ യും റാഫേല്‍ ലിയാവോയും ഇടയ്ക്കു ഓരോ ഗോള്‍ വീതം നേടി ലീഡ് ഉറപ്പി ച്ചു 6 – 1 നു സ്വിസ് പടയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്നു വീണത് റൊണാള്‌ഡോ എന്ന ഫുട്ബാള്‍ നായകന്റെ താര പരിവേഷം കൂടിയാണ്.

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.
റൊണാള്‍ഡോയെ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടു നിന്നത്.

ഗോണ്‍സാലോ റാമോസ് തന്നെ പറഞ്ഞത് ലോക കപ്പു മത്സരങ്ങളില്‍ തന്റെ ടീമിനുവേണ്ടി തുടക്കത്തിലേ ഇറങ്ങുമെന്നും ഇങ്ങനെ ഹാട്രിക് ഗോളുകള്‍ അടിക്കാന്‍ കഴിയുമെന്നും തന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ല എന്നാണ്.
കളിയുടെപതിനേഴാം മിനുട്ടില്‍ സ്വിസ് ഗോള്‍ കീപ്പറെ നിസ്സഹായനായി നിര്‍ത്തി തന്റെ ഇടങ്കാലുകൊണ്ട് റാമോസ് സ്വിസ്സ് ഗോള്‍ പോസ്റ്റിലേക്ക് പായിച്ച ആ പന്ത് നെഞ്ചേറ്റിയത് ലുസൈല്‍ സ്‌റ്റേഡിയത്തിലെ പതിനായിരങ്ങള്‍ മാത്രമല്ല ലോകത്തിലെ കോടിക്കണക്കിനു ഫുട്ബാള്‍ ആരാധകര്‍ കൂടിയായിരുന്നു. അങ്ങനെ ആ ഇടങ്കാല്‍ ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
സൌമ്യനായ ആ ‘പാവം’ ചെറുപ്പക്കാരന്‍ തുടര്‍ന്ന് രണ്ടു തവണയും സ്വിസ് വല കുലുക്കിയപ്പോള്‍ പിറന്നു വീണത് ഈ ലോക കപ്പിലെ റിക്കാര്‍ഡു മാത്രമല്ല ഒരു പുതിയ ഫുട്‌ബോള്‍ താരം കൂടിയാണ്. പതിനേഴാം മിനുട്ടില്‍ ആ ഗോള്‍ എങ്ങനെ പറന്നു പോസ്റ്റില്‍ വീണുവെന്ന് പലരും അത്ഭുതം കൂറി.

സ്വന്തം ടീമിന്റെ വിശ്വ പ്രസിദ്ധനായ ക്യാപ്റ്റനെ മൂലക്കിരുത്തി ഫെര്‍ണാണ്ടോ സാന്റോസ് നടത്തിയ പരീക്ഷണം പക്ഷെ വിജയിച്ചു. അതൊരു കൈവിട്ട കളി തന്നെ ആയിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ എങ്ങാനും തോറ്റിരുന്നുവെങ്കില്‍ മാനേജരുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

തുടരെത്തുടരെ ഗോളുകള്‍ തങ്ങളുടെ പോസ്റ്റിലേക്ക് വീണു കൊണ്ടിരുന്ന പ്പോള്‍ സ്വിസ് കളിക്കാര്‍ അടപടലം പതറി. അവരുടെ ഡിഫന്‍സും തകര്‍ന്നു. ഫോര്‍ വേഡ്കളുടെ മുന്നേറ്റം ചിന്നിച്ചിതറി.
ഈ വേള്‍ഡ് കപ്പിലെ പോര്‍ച്ചുഗലിന്റെ ഈ കളി ഏറ്റവും മികച്ച തായിരുന്നു. അതില്‍ റൊണാള്‍ഡോയുടെ റോള്‍ ആകട്ടെ എഴുപത്തി രണ്ടാം മിനുട്ടിലിറങ്ങി പതിനേഴു മിനിട്ട് മാത്രം ഗ്രൗണ്ടില്‍ ഓടി നടന്ന കേവലമൊരു പകരം കളിക്കാരന്‍ മാത്രമായിട്ടും.
എന്നിട്ടും സ്‌റ്റേഡിയ മാകെ മുഴങ്ങിക്കേട്ടത് റൊണാള്‍ഡോ റൊണാള്‍ഡോ എന്ന ആര്‍പ്പു വിളികള്‍ മാത്രം.

താനിറങ്ങിക്കളിച്ച പതിനേഴു മിനിട്ട് കൊണ്ട് പലപ്രദമായ ഒരു നീക്കം നടത്താന്‍ പോലും താരത്തിനു കഴിഞ്ഞുമില്ല. അടുത്ത കളിയില്‍ പരീക്ഷണം ആവര്‍ത്തിക്കുകയും റൊണാള്‍ഡോ എന്ന ക്യാപ്റ്റന്‍താരത്തെ കേവലമൊരു പകരക്കാരന്‍ മാത്രമായി ബെഞ്ചില്‍ ത്തന്നെ ഇരുത്തുകയും ചെയ്യുമെന്നുമുള്ള സൂചനയാണ് മാനേജര്‍ ഫെര്‍ണാണ്ടോ നല്‍കുന്നത്.
റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തെ തുടക്കത്തിലെ ലൈന്‍ അപ്പില്‍ നിര്‍ത്താന്‍ പോലും കൂട്ടാക്കാതിരുന്ന ഫെര്‍ണാണ്ടോ പക്ഷെ പറയുന്നത് റൊണാള്‍ഡോയും താനുമായി ഒരു പ്രശ്‌നവും ഇല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നുമാണ്.

പക്ഷെ സൌത്ത് കൊറിയയുമായി ഉള്ള കളിയില്‍ തന്നെ കേവലം പകരക്കാരനാക്കിയതിനെതിരെ റൊണാള്‍ഡോ നടത്തിയ രൂക്ഷമായ പ്രതികരണവും കൊറിയന്‍ കളിക്കാരനോടുള്ള മോശം പെരുമാറ്റവുമാണ് ഫെര്‌നാണ്ടോയെ ചൊടിപ്പിച്ചത് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. റൊണാള്‍ഡോ ഇല്ലാതെയും തങ്ങള്‍ക്കു കളിയില്‍ ജയിക്കനാകും എന്ന് ബോധ്യപ്പെടുത്താനാകും ഇനി ഇനി ഫെര്‍ണാണ്ടോ യുടെ ശ്രമം.

ഏറ്റവും രസകരമായ കാര്യം ഇന്നിപ്പോള്‍ കോടിക്കണക്കിനു ജനങ്ങള്‍ ആരാധിക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും തങ്ങളുടെ ടീമിനെ ലോക കപ്പു ജയിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്.
മെസ്സിയെക്കാള്‍ ആരാധകരുടെ എണ്ണം കൂടുതല്‍ ഉള്ള റൊണാള്‍ഡോ ഇത് വരെയായി 1142 കളികളിലായി 819 ഗോളുകളാണ് നേടിയത്.
മെസ്സിയാവട്ടെ 1020 കളികളിലായി 794 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിന്റെ നെയ്മാര്‍ 122 കളികളിലായി 75 ഗോളുകളാണ് ഇത് വരെയായി നേടിയിട്ടുള്ളത്.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending